നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പിണങ്ങിപ്പോയ പെണ്‍സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി; മർദിച്ച ശേഷം വായിൽ ഡീസലൊഴിച്ചു; യുവാവ് അറസ്റ്റിൽ

  പിണങ്ങിപ്പോയ പെണ്‍സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി; മർദിച്ച ശേഷം വായിൽ ഡീസലൊഴിച്ചു; യുവാവ് അറസ്റ്റിൽ

  വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ പൂവന്തുരുത്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം.

  അറസ്റ്റിലായ ജിതിൻ സുരേഷ്

  അറസ്റ്റിലായ ജിതിൻ സുരേഷ്

  • Share this:
   കോട്ടയം: പിണങ്ങിപ്പിരിഞ്ഞ പെൺസുഹൃത്തിനെ (girl friend) ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചശേഷം വായിൽ ഡീസലൊഴിച്ചു. സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോട്ടയം കൊല്ലാട് കടുവാക്കുളത്തെ ഓട്ടോഡ്രൈവറായ മടമ്പുകാട് തൊണ്ടിപ്പറമ്പിൽ ജിതിൻ സുരേഷിനെ (24)യാണ് കോട്ടയം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ റിജൊ പി.ജോസഫ്, എസ്.ഐ. എം. അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.

   വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ പൂവന്തുരുത്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം. 19 കാരിയായ പൂവന്തുരുത്ത് സ്വദേശിനിയും യുവാവും നേരത്തെ അടുപ്പത്തിലായിരുന്നു. യുവാവിന്റെ സ്വഭാവദൂഷ്യത്തെത്തുടർന്ന് കഴിഞ്ഞിയിടെ യുവതി പിണങ്ങിപ്പിരിഞ്ഞു. പൂവന്തുരുത്തിൽ സുഹൃത്തുമായി സംസാരിച്ചുനിൽക്കുന്നതിനിടെ ഓട്ടോയുമായി അടുത്തെത്തിയ യുവാവ് പെൺകുട്ടിയെ ബലമായി ഓട്ടോയിൽ കയറ്റി ഓടിച്ചുപോവുകയായിരുന്നു.

   നാട്ടകം പാറേച്ചാൽ ബൈപ്പാസിലെത്തിയപ്പോൾ ആളൊഴിഞ്ഞസ്ഥലത്ത് ഓട്ടോ നിർത്തിയിറങ്ങിയ യുവാവ് പെൺകുട്ടിയെ മർദിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി. തുടർന്ന് വായിൽ കുത്തിപ്പിടിച്ച് ഡീസലൊഴിക്കുകയുമായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

   ഡീസൽകുപ്പി തട്ടിത്തെറിപ്പിച്ച യുവതി ബഹളമുണ്ടാക്കിയതോടെ നാട്ടുകാർ ശ്രദ്ധിക്കുന്നതുകണ്ട പ്രതി പെൺകുട്ടിയെ വീണ്ടും ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി വീടിനുസമീപം ഇറക്കിവിട്ടു. പരിക്കേറ്റ പെൺകുട്ടി രാത്രി വീട്ടുകാരെത്തിയപ്പോൾ വിവരംപറയുകയും തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് വെള്ളിയാഴ്ച പുലർച്ചെ യുവാവിനെ അറസ്റ്റുചെയ്തു. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക്‌ റിമാൻഡുചെയ്തു.

   കാമുകിയുടെ മകളായ 15 വയസുകാരിയെ പീഡിപ്പിച്ച 46 കാരന് 10 വർഷം കഠിനതടവ്

   കാമുകിയുടെ (Lover)പ്രായപൂർത്തിയാകാത്ത മകളെ (15 year old daughter) പീഡിപ്പിച്ച കേസിലെ (pocos case) പ്രതി മട്ടാഞ്ചേരി സ്വദേശി ക്ലമന്റിന് (46) പോക്സോ കോടതി ജീവപര്യന്തം തടവിന് മുന്നോടിയായി 10 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും വിധിച്ചു. മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ സിബി ടോമാണ് കുറ്റപത്രം സമർപ്പിച്ചത്. പോക്സോ കോടതി ജഡ്ജി കെ സോമനാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

   15 വയസ്സുള്ള മൂത്തകുട്ടിയെ പ്രതി പീഡിപ്പിക്കുന്ന വിവരം പുറത്തു പറയാൻ ഒരുങ്ങിയ 12 വയസ്സുള്ള ഇളയ പെൺകുട്ടിയെ പ്രതി മർദിച്ചതിനും കേസുണ്ട്. രണ്ടു കേസിലുമായി 36 വർഷം കഠിന തടവും ജീവപര്യന്തവുമാണ് പ്രതി അനുഭവിക്കേണ്ടതെങ്കിലും 36 വർഷത്തെ തടവ് ഒരുമിച്ചു 10 വർഷം അനുഭവിച്ചാൽ മതി. ഇളയകുട്ടിയെ ഉപദ്രവിച്ച കുറ്റങ്ങൾക്ക് അടക്കം ലഭിച്ച 10 വർഷം കഠിനതടവാണു പ്രതി ആദ്യം അനുഭവിക്കേണ്ടത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി എ ബിന്ദു ഹാജരായി.

   പീ‍ഡനക്കുറ്റത്തിനുള്ള ജീവപര്യന്തം തുടർന്ന് അനുഭവിച്ചാൽ മതി. ചേച്ചിയെ പ്രതി പീഡിപ്പിക്കുന്ന വിവരവും ഇതിനെ എതിർത്ത തന്നെ മർദിച്ച വിവരവും ഇളയ പെൺകുട്ടിയാണ് അധ്യാപകരോടു വെളിപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യാൻ വഴിയൊരുക്കിയത്. കോടതി ചുമത്തിയ പിഴത്തുക കുറ്റകൃത്യത്തിന് ഇരയായ പെൺകുട്ടികൾക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.
   Published by:Rajesh V
   First published:
   )}