നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • വീഡിയോ കോളിൽ നഗ്നതാ പ്രദർശനം നടത്തി സ്ക്രീന്‍ ഷോട്ടെടുത്ത് ഭീഷണി; യുവാവ് അറസ്റ്റിൽ

    വീഡിയോ കോളിൽ നഗ്നതാ പ്രദർശനം നടത്തി സ്ക്രീന്‍ ഷോട്ടെടുത്ത് ഭീഷണി; യുവാവ് അറസ്റ്റിൽ

    വീഡിയോ കോളിലൂടെ നഗ്നതാ പ്രദർശനം നടത്തി ബ്ലാക്ക് മെയിൽ ചെയ്യുന്ന രീതി വ്യാപകമായ സാഹചര്യത്തിൽ കേരള പൊലീസ് സൈബർഡോം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

    • Share this:
      എടത്വ: വീഡിയോ കോളിലൂടെ നഗ്നത പ്രചരിപ്പിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്തു വന്നിരുന്ന യുവാവ് അറസ്റ്റിൽ. കൊല്ലം കുണ്ടറ സ്വദേശി അഖിൽ (28) ആണ് പിടിയിലായിരിക്കുന്നത്. എടത്വാ സ്വദേശിനിയായ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടത്വാ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് ഇയാളെ പൊലീസ് കുടുക്കിയത്.

      Also Read-അർദ്ധരാത്രി വരെ ഓഫീസ് ജോലികളുടെ തിരക്ക്; മേയർ പുലർച്ചെ കുഞ്ഞിന് ജന്മം നൽകി

      വ്യാജഫേസ്ബുക്ക് അക്കൗണ്ടുകൾ വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചായിരുന്നു കെണി ഒരുക്കിയിരുന്നത്. പരിചയപ്പെടുന്ന ആളുകളുമായി വീഡിയോ കോളിൽ ചാറ്റ് ചെയ്ത് സ്ക്രീൻ ഷോട്ടെടുത്താണ് ഭീഷണി. ഇവരെ ലൈംഗികമായി ദുരുപയോഗം ചെയ്യാനുള്ള ശ്രമം നടന്നിരുന്നുവെന്നും പൊലീസ് പറയുന്നു. ആലപ്പുഴ സൈബർ സെല്ലിന്‍റെ സഹായത്തോടെ വിവരങ്ങൾ ശേഖരിച്ച് വീട്ടിലെത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. അഖിലിനെതിരെ പോക്സോ-ഐടി വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

      Also Read-26 വർഷം പഴക്കമുളള വിതുര പീഡനക്കേസിൽ ഒന്നാം പ്രതിക്ക് 24 വർഷം കഠിന തടവ്

      വീഡിയോ കോളിലൂടെ നഗ്നതാ പ്രദർശനം നടത്തി ബ്ലാക്ക് മെയിൽ ചെയ്യുന്ന രീതി വ്യാപകമായ സാഹചര്യത്തിൽ കേരള പൊലീസ് സൈബർഡോം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അപരിചിതരുടെ വിഡിയോ കോളുകൾ എടുക്കരുതെന്നും ഇത്തരം വിഡിയോ കോൾ എടുക്കുന്നവരുടെ സ്ക്രീൻ ഷോട്ട്, റിക്കോർഡഡ് വിഡിയോ എന്നിവ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മുന്നറിയിപ്പ്.

      Also Read-'അനാഥപെൺകുട്ടിയെ വിവാഹം കഴിച്ചു, 13 വയസുള്ള മകളുണ്ട്'; ശിക്ഷകിട്ടിയ വിതുര കേസ് പ്രതി ജഡ്ജിക്കു മുന്നിൽ

      തട്ടിപ്പുകാർ നഗ്നത പ്രദർശിപ്പിച്ചു കൊണ്ടായിരിക്കും ഇത്തരം വിഡിയോ കോളുകൾ ചെയ്യുന്നത്. അത് എടുക്കുന്ന നിമിഷം ഫ്രണ്ട് ക്യാമറ ഓണായി, കോൾ എടുത്തയാളുടെ മുഖവും സ്ക്രീനിലെത്തും. ഇതു രണ്ടും ചേർത്തുള്ള വിൻഡോയുടെ സ്ക്രീൻ ഷോട്ട് അവർ പകർത്തും. കോൾ അറ്റൻഡ് ചെയ്ത വ്യക്തി അശ്ലീലചാറ്റിൽ ഏർപ്പെട്ടുവെന്ന മട്ടിൽ പ്രചരിപ്പിക്കുമെന്നാകും പിന്നീട് ഭീഷണി. ഇത്തരം ബ്ലാക്ക്മെയിൽ പരാതികൾ വർധിച്ചതോടെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.



      ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂർണ വിവരങ്ങൾ നേരത്തെ തന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതുകൊണ്ട് തന്നെ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്ന് വേണം കരുതാൻ.
      Published by:Asha Sulfiker
      First published:
      )}