നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

  വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

  പെൺകുട്ടിയിൽനിന്ന് നഗ്നചിത്രങ്ങളും വീഡിയോയും കരസ്ഥമാക്കിയ പ്രതി, അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ക്രൂരമായി പീഡിപ്പിച്ചത്...

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോട്ടയം: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച (Sexual abuse) സംഭവത്തിൽ യുവാവ് അറസ്റ്റിലായി. പാലാ സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലാണ് വയനാട് ()Wayanad പെരിയ സ്വദേശിയായ അജ്മൽ എന്ന യുവാവിനെ പൊലീസ് പിടികൂടിയത്. പാലായിൽ മൊബൈൽ ഫോൺ ഷോപ്പിൽ ജീവനക്കാരനായിരുന്ന അജ്മൽ അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ (Pocso Act) ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

   മൊബൈൽ ഫോൺ ഷോപ്പിൽ എത്തിയ പെൺകുട്ടിയിൽ നിന്ന് തന്ത്രപരമായി ഫോൺ നമ്പർ സംഘടിപ്പിച്ചാണ് പ്രതി ബന്ധം തുടങ്ങിയത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയും, ദിവസവും മണിക്കൂറുകളോളം ചാറ്റ് ചെയ്യുകയും ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. അതിനിടെ പെൺകുട്ടിയിൽനിന്ന് നഗ്നചിത്രങ്ങളും വീഡിയോയും കരസ്ഥമാക്കിയ പ്രതി, അത് ഉപയോഗിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. ഇതിനിടെ പെൺകുട്ടിയെ അജ്മൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു.

   പെൺകുട്ടി കടുത്ത വിഷാദത്തിന് അടിമപ്പെട്ടതോടെയാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്. പെൺകുട്ടി നൽകിയ വിവരം അനുസരിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അജ്മൽ പാലായിൽനിന്ന് കടന്നുകളഞ്ഞു. തുടർന്ന് വയനാട്ടിൽ മൊബൈൽ ഷോപ്പ് തുടങ്ങി. അതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിയുടെ മൊബൈൽ ഫോണും, ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിർണായക തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മൊബൈൽ ഫോണും ലാപ്ടോപ്പും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

   ഒരു വർഷത്തിലേറെയായി കാണാതായ വീട്ടമ്മയെ മലപ്പുറത്ത് കാമുകനൊപ്പം കണ്ടെത്തി

   കണ്ണൂർ: പയ്യന്നൂരിലെ കവ്വായിയിൽ നിന്ന് 2020 ജൂലൈയിൽ കാണാതായ വീട്ടമ്മയെ മലപ്പുറത്ത് കാമുകനൊപ്പം കണ്ടെത്തി. ക​വ്വാ​യി സ്വ​ദേ​ശി​നി​യും ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മ​യു​മാ​യ ക​ല്ലേ​ന്‍ ഹൗ​സി​ല്‍ പ്ര​സ​ന്ന (49)യെ​യാ​ണ് ഇ​ള​മ്ബ​ച്ചി സ്വ​ദേ​ശി​യാ​യ അ​ബ്ദു​ള്‍ റ​ഹ്‌​മാ​നോ​ടൊ​പ്പം മ​ല​പ്പു​റം കാ​ല​ടി​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കവ്വായിയിൽ പാചക തൊഴിലാളിയായിരുന്നു പ്രസന്ന.

   Also Read- പതിനാറുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ച കേസിൽ പതിനേഴുകാരൻ അറസ്റ്റിൽ

   2020 ജൂ​ലാ​യ് 11 ന് ​രാ​വി​ലെ മു​ത​ലാ​ണ് പ്ര​സ​ന്ന​യെ കാ​ണാ​താ​യ​ത്. പ​തി​വു പോ​ലെ ക​ല്യാ​ണ വീ​ടു​ക​ളി​ലെ പാചക ജോലിക്കായി രാ​വി​ലെ വീ​ട്ടി​ല്‍ നി​ന്നും ഇറങ്ങിയതായിരുന്നു പ്രസന്ന. വൈ​കു​ന്നേ​ര​മാ​യി​ട്ടും വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വ് ബാ​ബു പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യിരുന്നു. ഇതിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പൊലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. ​

   അതിനിടെയാണ് തൃ​ക്ക​രി​പ്പൂ​ര്‍ മാ​ണി​യാ​ട്ട് വാ​ട​ക ക്വാര്‍​ട്ടേ​ഴ്സി​ല്‍ താ​മ​സി​ക്കു​ന്ന പാ​ച​ക തൊ​ഴി​ലാ​ളി അ​ബ്ദു​ള്‍ റ​ഹ്‌​മാ​നെ (55)യും ​കാ​ണാ​താ​യ​താ​യെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ചില സ്ഥലങ്ങളിൽ ഒരുമിച്ച് പാചകജോലി ചെയ്തിരുന്ന പ്രസന്നയും അബ്ദുൽ റഹ്മാനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും, ഇരുവരും ഒരുമിച്ച് നാടുവിടുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. എന്നാൽ ഇവർ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. ഫോൺ വഴി ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഇരുവരും ബന്ധം പുലർത്തിയിരുന്നില്ല. ഇത് പൊലീസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നായി പൊലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സും പുറത്തി​റ​ക്കി​യി​രു​ന്നു.

   അതിനിടെയാണ് രണ്ടു ദിവസം മുമ്പ് സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച ചില രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പയ്യന്നൂർ പൊലീസ് മലപ്പുറം കാലടിയിൽനിന്ന് പ്രസന്നയെ കണ്ടെത്തുകയായിരുന്നു. സു​ബൈ​ദ എ​ന്ന പേ​രി​ല്‍ ചാ​യ​ക്ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​സ​ന്ന. അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന് ഉ​ദു​മ, കു​ട​ക്, മ​ല​പ്പു​റം എ​ട​വ​ണ്ണ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഭാ​ര്യ​മാ​രു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​സ​ന്ന എ​ന്ന സു​ബൈ​ദ അ​ബ്ദു​ള്‍ റ​ഹ്‌​മാ​നോ​ടൊ​പ്പം പോകണമെന്ന് താൽപര്യം പറഞ്ഞതോടെ കോടതി അനുമതി നൽകുകയായിരുന്നു.
   Published by:Anuraj GR
   First published:
   )}