ഇടുക്കി: വണ്ടന്മേടില് പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച (Rape) കേസില്‍ യുവാവ് പിടിയല്‍. അണക്കര ഉദയഗിരിമേട് വാടകയ്ക്ക് താമസിക്കുന്ന കരുണാപുരം തണ്ണീര്‍പാറ വാലയില്‍ സ്റ്റെഫിന് എബ്രഹാമാണ് അറസ്റ്റിലായത്.
കുട്ടിയുടെ മുത്തശ്ശി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.പ്രണയം നടിച്ച് വഞ്ചിച്ച് പലതവണ പലതവണ ഇയാള്‍ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പോക്സോ വകുപ്പുകള്‍ ചുമത്തിലാണ് പൊലീസ് പ്രിതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ പ്രതി പ്രണയം നടിച്ച് വീട്ടില്‍ കൊണ്ടുവന്നാണ് പിഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ രണ്ട മാസത്തിനിടയില്‍ പ്രതി വിവിധ സ്ഥലങ്ങളില്‍ പോയതായും പോലീസ് പറഞ്ഞു.
കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നിര്‍ദേശാനുസരണം, വണ്ടന്മേട് സി ഐ വിഎസ് നവാസ്, എസ്ഐമാരായ എബി ജോര്‍ജ്, റെജി, ബിജു, എഎസ്ഐ അനില്‍, എസ്.സിപിഒ ബാബുരാജ്, ഹനീഷ്, ഷിബു, രതീഷ്, സിനോജ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Arrest |സ്ത്രീകളെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യല്‍; ഇന്ത്യന്‍ എംബസി ജീവനക്കാരന് തിരുവനന്തപുരത്ത് പിടിയില്‍
സ്ത്രീകളെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തുവെന്ന പരാതിയില്‍ സൗദിയിലെ ഇന്ത്യന്‍ എംബസി ജീവനക്കാരന് (Indian embassy employee) തിരുവനന്തപുരത്ത് അറസ്റ്റില്‍ (arrest). ബാലാരമപുരം തേമ്പാമൂട് സ്വദേശി പ്രണവ് കൃഷ്ണയാണ് പിടിയിലായത്. സൗദിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രണവ് കൃഷ്ണയ്ക്കെതിരെ തിരുവനന്തപുരം റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ കേസുണ്ടായിരുന്നു. സ്ത്രീകളെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തിരുന്നത്. ഒരു വര്‍ഷത്തോളമായി ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്യുകയായിരുന്ന പ്രണവ് കൃഷ്ണ അവധിക്ക് ഇന്ന് നാട്ടിലെത്തിയതായിരുന്നു. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ഇയാളെ ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള അധികൃതര്‍ തടഞ്ഞുവെച്ചു. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് പോലീസ് പിന്നീട് രേഖപ്പെടുത്തി.
ഇന്റര്‍നെറ്റ്, വിദേശ നമ്പറുകളിലൂടെയാണ് ഇയാള്‍ സ്ത്രീകളെ വിളിച്ച് ശല്യം ചെയ്തിരുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ സ്ത്രീയെ ഒന്നര വര്‍ഷത്തോളമായി ഇത്തരത്തില്‍ ശല്യം ചെയ്യുന്നുണ്ട്. ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.