• HOME
 • »
 • NEWS
 • »
 • crime
 • »
 • Rape case | പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ജാമ്യം ലഭിക്കാൻ വിവാഹം; യുവാവ് പിടിയില്‍

Rape case | പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ജാമ്യം ലഭിക്കാൻ വിവാഹം; യുവാവ് പിടിയില്‍

പ്രതി ജാമ്യത്തിനായി പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായപ്പോള്‍ അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ വിവാഹം കഴിക്കുകയായിരുന്നു

 • Last Updated :
 • Share this:
  പത്തനംതിട്ട: പെണ്‍കുട്ടിയുമായി പ്രണയത്തിലായശേഷം വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച (Rape) കേസില്‍ യുവാവ് പിടയില്‍. കലഞ്ഞൂര്‍ നിരത്തുപാറ കള്ളിപ്പാറയില്‍ തെക്കേചരുവില്‍ രഞ്ജിത്തി(26) നെയാണ് എറണാകുളത്തു വെച്ച് പൊലീസ് (Police) അറസ്റ്റ് ചെയ്തത്.

  പെണ്‍കുട്ടിക്ക് 18 വയസ്സ് ആകുന്നതിന് മുമ്പ് 2020 സെപ്റ്റംബര്‍ മുതല്‍ 2021 ഒക്ടോബര്‍ കാലത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.

  പ്രതി ജാമ്യത്തിനായി പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായപ്പോള്‍ അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ വിവാഹം കഴിച്ചതായി പൊലീസ് പറഞ്ഞു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.

  ഇൻസ്പെക്ടർ ദില്‍ജേഷ്, എ.എസ്.ഐ. ബിജു, എസ്.സി.പി.ഒ. അജിത്, സി.പി.ഒ.മാരായ ഫിറോസ്, അരുണ്‍, മായാകുമാരി എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.

  Arrest | ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട്; കുപ്രസിദ്ധ ഗുണ്ട പെരുമ്പാവൂര്‍ അനസിന്റെ കൂട്ടാളി അറസ്റ്റില്‍

  നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ സ്ഥിരം കുറ്റവാളി അറസ്റ്റില്‍. പറവൂര്‍ കെടാമംഗലം കവിതാ ഓഡിറ്റോറിയത്തിന് സമീപം  ചാക്കാത്തറ വീട്ടില്‍  രാഹുല്‍ (കണ്ണന്‍ 31) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ കൊലപാതക ശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കല്‍, ന്യായവിരോധമായി സംഘം ചേരല്‍, കുറ്റകരമായ ഗൂഡാലോചന, ആയുധ നിയമ പ്രകാരമുള്ള കേസ്, സ്ഫോടക വസ്തു നിയമ പ്രകാരമുള്ള കേസ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഇയാള്‍. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

  കുപ്രസിദ്ധ ഗുണ്ടയായ പെരുമ്പാവൂര്‍ അനസിന്‍റെ കൂട്ടാളിയായ ഇയാള്‍ 2020  ഫെബ്രുവരിയില്‍ ആലുവ പറവൂര്‍ കവലയില്‍ ഇബ്രാഹിം എന്നയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെയും മുഖ്യപ്രതിയായിരുന്നു. 2021 നവംബര്‍ അവസാനം  നോര്‍ത്ത് പറവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍  മറ്റൊരു കൊലപാതകശ്രമ കേസില്‍  പ്രതിയായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കാപ്പ ചുമത്തി ജയിലില്‍ അടച്ചത്.

  ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലയില്‍ കാപ്പ നിയമ പ്രകാരം ഇതുവരെ 31 പേരെ നാട് കടത്തുകയും, 42 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു. നിരീക്ഷണത്തിലുള്ള സ്ഥിരം കുറ്റവാളികൾക്കെതിരെ വരും ദിവസങ്ങളില്‍ കാപ്പാ നിയമപ്രകാരമുള്ള നടപടികൾ തുടരുമെന്ന് എസ്. പി കെ. കാർത്തിക്ക് പറഞ്ഞു.

  Also Read-Arrest | നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയിൽ അതിക്രമിച്ച് കയറിയ ആൾ അറസ്റ്റിൽ

  നെടുമ്പാശേരി വിമാനത്താവളത്തിൽ അതിസുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കയറി പോലീസുദ്യോഗസ്ഥനെ ആക്രമിച്ച യുവാവും അറസ്റ്റിലായി.  നെടുമ്പാശേരി വിമാനത്താവളത്തിനു സമീപമുള്ള അതിസുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കയറുകയും, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസിൽ  കാഞ്ഞൂർ വെട്ടിയാടൻ വീട്ടിൽ ആഷിഖ് ജോയിയെയണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.

  Also Read-Job Fraud | റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിൽ 54കാരി അറസ്റ്റിൽ

  കഴിഞ്ഞ ദിവസം വൈകീട്ടാണ് സുരക്ഷാ മേഖലയിലേക്ക് ഇയാൾ അതിക്രമിച്ച് കയറിയത്. തടഞ്ഞ പോലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തു.. മയക്കുമരുന്ന് ഉപയോഗത്തിന് കാലടി സ്റ്റേഷനിൽ 6 കേസുകളും, വധശ്രമത്തിന് പെരുമ്പാവൂർ, അങ്കമാലി സ്റ്റേഷനുകളിൽ ഓരോ കേസും ആഷിഖിനെതിരെയുണ്ട്. ഇൻസ്പെക്ടർ പി. എം. ബൈജു, എസ്. ഐ ജയപ്രസാദ്, എ. എസ്. ഐമാരായ സുനോജ്, ബാലചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
  Published by:Jayashankar AV
  First published: