• HOME
  • »
  • NEWS
  • »
  • crime
  • »
  • YOUNG MAN ARRESTED FOR SEXUAL ASSAULT ON FIANCEE THE DAY AFTER ENGAGEMENT

വിവാഹനിശ്ചയത്തിനു പിറ്റേന്ന് പ്രതിശ്രുത വധുവിനെതിരേ ലൈംഗിക പീഡന ശ്രമം; യുവാവ് അറസ്റ്റിൽ

ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് വിവാഹ നിശ്ചയത്തിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

അനന്തകൃഷ്ണൻ

അനന്തകൃഷ്ണൻ

  • Share this:
    കൊച്ചി: വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെങ്ങമനാട് എക്കാട് സകേതം വീട്ടില്‍ അനന്തകൃഷ്ണൻ (29)ആണ് യുവതിയുടെ പരാതിയിന്മേൽ അറസ്റ്റിലായത്. കഴിഞ്ഞ മെയ് 25 ന് വീട്ടിൽ മറ്റാരും ഇല്ലാതിരുന്നപ്പോഴായിരുന്നു പീഡനശ്രമം. വനിതാ ഹെൽപ്പ്ലൈനിലാണ് യുവതി പരാതി നൽകിയത്.

    ആലുവ ദേശത്തെ ബാങ്ക് ഉദ്യോഗസ്ഥനണ് അനന്തകൃഷ്ണൻ. മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മേ‌യ് മാസത്തിലായിരുന്നു വിവാഹ നിശ്ചയം. വിവാഹ നിശ്ചയം കഴിഞ്ഞ് പിറ്റേന്ന് യുവതിയുടെ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് ഇയാൾ വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതിയിലുള്ളതെന്ന് പൊലീസ് അറിയിച്ചു. യുവതി പ്രതിരോധിച്ചതോടെയാണ് ഇയാൾ പിൻവാങ്ങിയതെന്നും പരാതിയിലുണ്ട്.

    ഈ സംഭവത്തിനു ശേഷം യുവതിക്ക് ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ജൂലായ്‌ 30 ന് 50,000 രൂപ വാങ്ങി. സ്ത്രീധനമായി 150 പവൻ സ്വർണവും കാറും ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. ഇത് നൽകിയില്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറുമെന്നും ഭീഷണിപ്പെടുത്തി. പീഡനശ്രമം, സ്ത്രീധന നിരോധന നിയമം, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

    വാഴക്കുളം ഇൻസ്പെക്ടർ എസ് അജയകുമാർ, എസ് ഐ ഷാജി, അജിത് കുമാർ, എസ് സി പി ഒമാരായ ജോസഫ്, വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

    കൊല്ലം കൊട്ടിയത്ത് യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

    കൊട്ടിയം ഉമയനല്ലൂര്‍ മൈലാപ്പൂര് തൊടിയില്‍ പുത്തന്‍ വീട്ടില്‍ 27 വയസ്സുള്ള നിഷാനയാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിസാമാണ് കൊല നടത്തിയത്. പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാര്‍ രോഷാകുലരായി. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് സംഭവം രാവിലെ ഭര്‍ത്താവ് നിസാമിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നിഷാനയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നിഷാന തൂങ്ങിമരിക്കാന്‍ ശ്രമിച്ചു എന്നാണ് നിസാം ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്.

    ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും യുവതി മരിച്ചിരുന്നു. കൊലപാതകമെന്ന് സംശയം ആശുപത്രി അധികൃതര്‍ പ്രകടിപ്പിച്ചതോടെ കൊട്ടിയം പൊലീസും ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും നിഷാനയുടെ വീട്ടില്‍ തെളിവെടുപ്പു നടത്തി. നിഷാനയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയതിനു പിന്നാലെ പാരിപ്പള്ളിയില്‍ നിന്ന് ഭര്‍ത്താവ് നിസാമിനെ ചാത്തന്നൂര്‍ എസിപിയുടെ നിര്‍ദ്ദേശാനുസരണം പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ നിസാം കുറ്റം സമ്മതിച്ചു. മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതിനു വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന് നല്‍കിയ മൊഴി. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷോള്‍ തെളിവെടുപ്പ് സമയത്ത് കണ്ടെത്തി. പ്രതിക്ക് മൂന്ന് മക്കളുണ്ട്. നിസാമിനെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ രോഷാകുലരായി.

    ഗോള്‍ഡ് കവറിങ് സ്ഥാപനം നടത്തുകയാണ് നിസാം. നിസാമുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സമീപത്തെ മറ്റൊരു യുവതിയുടെ സ്ഥാപനം നാട്ടുകാരില്‍ ചിലര്‍ തല്ലിത്തകര്‍ത്തു. ഈ യുവതി നേരത്തെ നിസാമിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ നിസാമും ആയി ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും പ്രതി പറയുന്ന വിവാഹ കാര്യത്തെക്കുറിച്ച് അറിയില്ലെന്നും യുവതി പറഞ്ഞു.
    Published by:Rajesh V
    First published:
    )}