മലപ്പുറം (Malappuram) വഴിക്കടവിൽ (vazhikkadavu) നടുറോഡിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം (Sexual Assault) നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മണിമൂളി വരക്കുളം സ്വദേശി കീഴ്പുള്ളി വിനീഷാണ് അറസ്റ്റിലായത്. രണ്ടാഴ്ച്ച മുൻപ് പുലര്‍ച്ചെ അഞ്ചുമണിക്ക് പള്ളിയിലേക്ക് പോകുന്നതിനിടയാണ് വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.
മണിമൂളിയിലെ നടപ്പാലത്തിനടുത്തുവച്ച് വിജനമായ വഴിയില്‍ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ വിനീഷ് വീട്ടമ്മയെ കണ്ട് ബൈക്ക് നിർത്തി കയറിപ്പിടിക്കുകയും ലൈംഗിക അതിക്രമത്തിന് മുതിരുകയുമായിരുന്നു. വീട്ടമ്മ ഒച്ച വച്ചതോടെ പ്രതി ബൈക്കിൽ രക്ഷപെട്ടു.
ഇവരുട പരാതിയില്‍ പ്രദേശത്തെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചും ബൈക്കുകൾ കേന്ദ്രീകരിച്ചും വഴിക്കടവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിനീഷാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വിനീഷിനെ സ്ഥലത്തെത്തിച്ചു പൊലീസ് തെളിവെടുപ്പ് നടത്തി.
അമ്പലംമുക്ക് കൊലപാതകം: രാജേന്ദ്രൻ കൊടും ക്രിമിനൽ; തമിഴ്‌നാട്ടിൽ നാല് കൊലപാതക കേസുകളിൽ പ്രതിപേരൂർക്കട അമ്പലമുക്ക് കൊലപാതക കേസിലെ പ്രതി തമിഴ്നാട്ടിൽ 4 കൊലപാതകങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള കൊടും ക്രിമിനൽ. കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും കൊലപ്പെടുത്തിയതിന് പുറമേ മറ്റ് രണ്ട് കൊലകൾ കൂടി നടത്തിയെന്ന് തമിഴ്നാട് പൊലീസ്. നെയ്യാറ്റിൻകര പഴയകടയിൽ നിന്ന് പ്രതി പണയംവച്ച സ്വർണാഭരണം കണ്ടെടുത്തു.
തമിഴ്നാട് ആരുവാമൊഴിയിൽ കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും കൊലപ്പെടുത്തിയതിനു പുറമേ കന്യാകുമാരിയിൽ മറ്റ് രണ്ട് കൊലപാതകങ്ങളിൽ കൂടി ഇയാൾ നടത്തിയിട്ടുണ്ട്. അമ്പത്തൂർ, തൂത്തുക്കുടി, തിരുപ്പൂർ തുടങ്ങി നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. തമിഴ്നാട് പോലീസിന്റെ ഗുണ്ടാ ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. ബിരുദധാരിയാണ് പ്രതി.
വിനീതയുടെ കൊലയ്ക്കു ശേഷം സമർത്ഥമായാണ് കൈയിലെ മുറിവിന് രാജേന്ദ്രൻ ചികിത്സ തേടിയത്. പേരൂർക്കടയിൽ പണിയെടുത്തിരുന്ന ഹോട്ടലിൽ ജോലിക്കിടെ കൈക്ക് പരിക്കേറ്റുവെന്ന് സ്ഥാപന ഉടമയോട് പറഞ്ഞ ശേഷമാണ് ചികിത്സ തേടിയത്. വിനീതയെ കൊലപ്പെടുത്തുന്നതിനിടെ കൈയിലുണ്ടായ മുറിവിനെ തന്ത്രപരമായി മറികടക്കുകയായിരുന്നു പ്രതി. അതേസമയം, വിനീതയിൽ നിന്നു കവർന്ന നാലര പവൻ സ്വർണമാല നെയ്യാറ്റിൻകര പഴയകടക്കു സമീപം പണയം വെച്ചതായി കണ്ടെത്തിയതോടെ ഇത് വീണ്ടെടുത്തു. തൊണ്ടി മുതൽ പൊലീസ് കസ്റ്റഡിയിലാണ്.
കൊലയ്ക്കു ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതി ഒരിക്കൽക്കൂടി കേരളത്തിലേക്ക് വന്ന ശേഷമാണ് വീണ്ടും അതിർത്തി കടന്നത്. കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും തെളിവെടുപ്പ്.
ഞായറാഴ്ച്ച ലോക്ക്ഡൗൺ ദിനത്തിലാണ് കുറവൻകോണം ടാബ്‌സ് ഗ്രീന്‍ടെക് അഗ്രി ക്ലിനിക് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വിനീത വിജയൻ(38) കൊല്ലപ്പെട്ടത്. രാജേന്ദ്രന്‍ ലോക്ഡൗണ്‍ ദിനത്തില്‍ പുറത്തിറങ്ങിയത് മോഷണം ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. മാല പൊട്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പേരൂര്‍ക്കടയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള അമ്പലമുക്കിലേക്ക് എത്തിയത്. അതേസമയം മറ്റൊരു സ്ത്രീയെ പിന്തുടര്‍ന്നുകൊണ്ടായിരുന്നു പ്രതി അമ്പലംമുക്കില്‍ നിന്ന് ചെടിവില്‍പന കേന്ദ്രം സ്ഥിതി ചെയ്യുന്ന കുറവന്‍കോണം റോഡിലേക്ക് പോയത്.
ആദ്യം ലക്ഷ്യമിട്ട സ്ത്രീയെ കാണാതായതോടെയാണ് ചെടിയ്ക്ക് വെള്ളം നനയ്ക്കുന്ന വിനീതയെ കണ്ടത്. ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേനെ വിനീതയുടെ അടുത്തേക്ക് രാജേന്ദ്രന്‍ എത്തിയത്. എന്നാല്‍ രാജേന്ദ്രന്റെ പ്രവര്‍ത്തിയില്‍ ഭയപ്പെട്ട വിനീത നിലവിളിച്ചു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തില്‍ ആവര്‍ത്തിച്ച് കുത്തുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.