ഇന്റർഫേസ് /വാർത്ത /Crime / പതിനാലുകാരിക്ക് മുന്നിൽ നഗ്നതാ പ്രദർശനം; അയൽവാസിയായ യുവാവ് പോക്സോ കേസിൽ അകത്തായി

പതിനാലുകാരിക്ക് മുന്നിൽ നഗ്നതാ പ്രദർശനം; അയൽവാസിയായ യുവാവ് പോക്സോ കേസിൽ അകത്തായി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

തന്നോടും മറ്റ് സ്ത്രീകളോടും സ്ഥിരമായി ലൈംഗിക ചേഷ്ടകൾ കാണിക്കുന്നതായി വിദ്യാർഥിനി ജില്ലാ ചൈൽഡ് ലൈനിൽ പരാതി അറിയിച്ചതോടെയാണ് പ്രതി പിടിയിലായത്.

  • Share this:

കാസർകോട്: നഗ്നതാ പ്രദർശനം നടത്തുകയും ലൈംഗിക ചേഷ്ടകൾ കാട്ടുകയും ചെയ്തെന്ന പതിനാലുകാരിയായ വിദ്യാർഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിലായി. വീടിന്റെ സിറ്റൗട്ടിൽ ഇരുന്നു പഠിക്കുന്ന സമയത്ത് അയൽവാസിയായ യുവാവ് ശബ്ദമുണ്ടാക്കി വിളിച്ചു ഉടുത്തിരുന്ന ലുങ്കി പൊക്കി കാണിച്ചതായാണ് കേസ്. തന്നോടും മറ്റ് സ്ത്രീകളോടും സ്ഥിരമായി ലൈംഗിക ചേഷ്ടകൾ കാണിക്കുന്നതായി വിദ്യാർഥിനി ജില്ലാ ചൈൽഡ് ലൈനിൽ പരാതി അറിയിച്ചതോടെയാണ് പ്രതി പിടിയിലായത്.

ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത മേൽപറമ്പ പൊലീസ്, വസ്ത്രം പൊക്കി കാണിച്ചതിനും സ്ത്രീകളോട് ലൈംഗിക ചേഷ്ടകൾ കാണിച്ചതിനും സ്ത്രീകൾക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ സ്ഥിരമായി പെരുമാറിയതിനും ഇന്ത്യൻ ശിക്ഷാ നിയമം 354 വകുപ്പു പ്രകാരവും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗിക ചേഷ്ടകൾ കാണിച്ചതിന് പോക്സോ നിയമപ്രകാരവും യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Also Read- ഉത്തരേന്ത്യൻ പെൺവാണിഭ റാക്കറ്റ് പിടിയിൽ; അറസ്റ്റിലായത് സ്ത്രീകളുൾപ്പെടെ 18 പേർ 

അന്വേഷണത്തിനൊടുവിലാണ് മേൽപറമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 43 കാരനായ പ്രതിയെ വ്യാഴാഴ്ച ഉച്ചയ്ക്ക് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായ സിഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിൽ എസ്ഐ വിജയൻ വി കെ, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ചന്ദ്രശേഖരൻ പി, സരള ടി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്കും കോവിഡ് ടെസ്റ്റിനും ശേഷം പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കുമെന്ന് മേൽപറമ്പ പൊലീസ് അറിയിച്ചു.

അശ്ലീല സന്ദേശമയക്കുന്നു; പരാതി പരിഹരിക്കാൻ വന്ന എഎസ്ഐക്കെതിരെ വീട്ടമ്മയുടെ പരാതി

നിരന്തരം അശ്ലീല സന്ദേശമയക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥനെതിരെ വീട്ടമ്മയുടെ പരാതി. എറണാകുളം സ്വദേശിനിയാണ് എഎസ്ഐയുടെ ശല്യം സഹിക്കാനാവാതെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തന്റെ ഭർത്താവുമായി ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്നാണ് വീട്ടമ്മ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ എത്തുന്നത്. തുടർന്ന് പരാതി പരിഹാരത്തിനായി ഇവർക്ക് കൗൺസിലിങ് നൽകാൻ ഓഫീസിലെ ഒരു എഎസ്ഐയെ ചുമതലപ്പെടുത്തി. ഇയാളിൽ നിന്നാണ് വീട്ടമ്മയ്ക്ക് മോശം അനുഭവമുണ്ടായത്.

കൗൺസിലിങ്ങിനായി ഫോൺ വിളിച്ചു തുടങ്ങിയ എഎസ്ഐ പിന്നീട് അശ്ലീല സന്ദേശങ്ങൾ വീട്ടമ്മയ്ക്ക് അയയ്ക്കുകയായിരുന്നു. പിന്നാലെ നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു. താക്കീത് ചെയ്തിട്ടും എഎസ്ഐ പ്രവൃത്തികൾ തുടർന്നു. താത്‌പര്യങ്ങൾക്ക് വഴങ്ങില്ല എന്ന് ബോധ്യമായപ്പോൾ അപവാദ പ്രചാരണങ്ങൾ നടത്തിയെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വീട്ടമ്മ പറയുന്നു.

First published:

Tags: Crime news, Kasargod, Pocso case