• HOME
 • »
 • NEWS
 • »
 • crime
 • »
 • Laptop Thief | വഞ്ചിച്ച കാമുകിയോടുള്ള പ്രതികാരം; മെഡിക്കല്‍ കോളേജുകൾ കേന്ദ്രീകരിച്ച് ലാപ്ടോപ്പ് മോഷണം നടത്തിയ യുവാവ് പിടിയിൽ

Laptop Thief | വഞ്ചിച്ച കാമുകിയോടുള്ള പ്രതികാരം; മെഡിക്കല്‍ കോളേജുകൾ കേന്ദ്രീകരിച്ച് ലാപ്ടോപ്പ് മോഷണം നടത്തിയ യുവാവ് പിടിയിൽ

മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ തന്റെ കാമുകിയോടുള്ള പ്രതികാരമായാണ് ഇയാള്‍ ലാപ്‌ടോപ്പുകള്‍ മോഷ്ടിക്കാന്‍ ആരംഭിച്ചത്. ഒരു കോടി രൂപ വിലമതിക്കുന്ന 31 ലാപ്ടോപ്പുകള്‍ ഇയാളുടെ പക്കല്‍നിന്ന് പൊലീസ് പിടിച്ചെടുത്തു.

 • Share this:
  രാജ്യത്തെ മെഡിക്കല്‍ കോളേജുകൾ കേന്ദ്രീകരിച്ച് ലാപ്‌ടോപ്പ് മോഷണം (Stealing Laptops) നടത്തിയ തമിഴ്‌നാട് (Tamil Nadu) സ്വദേശി ചെന്നൈയില്‍ പിടിയിൽ. കെ തമിഴ്‌സെല്‍വന്‍ എന്ന 25കാരനെയാണ് വാഷര്‍മെന്‍പേട്ട പൊലീസ് (Police) സംഘം പിടികൂടിയത്. തിരുവാരൂര്‍ ജില്ലയിലെ പുലിവലം സ്വദേശിയാണ് ഇയാള്‍. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ തന്റെ കാമുകിയോടുള്ള പ്രതികാരമായാണ് ഇയാള്‍ ലാപ്‌ടോപ്പുകള്‍ മോഷ്ടിക്കാന്‍ ആരംഭിച്ചത്.

  ഒരു കോടി രൂപ വിലമതിക്കുന്ന 31 ലാപ്ടോപ്പുകള്‍ ഇയാളുടെ പക്കല്‍നിന്ന് പൊലീസ് പിടിച്ചെടുത്തു. 2018 മുതല്‍ കണ്ണൂര്‍, ഡല്‍ഹി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ആന്ധ്രാപ്രദേശിലെ കാക്കിനാഡ, വിശാപട്ടണം, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കോളേജുകളില്‍ നിന്ന് 100ലധികം ലാപ്‌ടോപ്പുകള്‍ ഇയാള്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കോടതി ഇയാളെ ജയിലിലേക്ക് അയച്ചു.

  വെള്ളിയാഴ്ചയാണ് തമിള്‍സെല്‍വന്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ഗവണ്‍മെന്റ് സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ റുതേഷിന്റെയും അക്ഷയ്യുടെയും മുറിയില്‍ കടന്ന് ഇയാള്‍ രണ്ട് ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തമിഴ്‌സെല്‍വന്‍ മുറിയില്‍ പ്രവേശിക്കുകയും 15 മിനിറ്റിനകം പുറത്തിറങ്ങുന്നതായും കണ്ടെത്തിയത്.

  Also Read- Gang Rape | കൂട്ടബലാത്സംഗത്തിനിരയായ ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു; മൃതദേഹം നിർബന്ധിച്ച് സംസ്കരിച്ചു; തൃണമൂൽ നേതാവിന്റെ മകൻ ഉൾപ്പെടെ അറസ്റ്റിൽ

  തമിഴ്‌സെല്‍വന്‍ ഒരു വിദ്യാര്‍ത്ഥിയാണെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. ഹോസ്റ്റലില്‍ ചുറ്റിക്കറങ്ങുന്നതിനിടെ ഇന്‍സ്‌പെക്ടര്‍ എ യമുനയുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച ഇയാളെ പിടികൂടുകയായിരുന്നു. ഫെബ്രുവരി 15ന് ഇതേ ഹോസ്റ്റലില്‍ നിന്ന് ഇയാള്‍ ലാപ്ടോപ്പ് മോഷ്ടിച്ചതായി പോലീസ് കണ്ടെത്തി.

  താന്‍ കുട്ടിയായിരുന്നപ്പോള്‍ സ്വന്തം നാടായ തിരുവാരൂരില്‍ വെച്ച് മാതാപിതാക്കള്‍ മരിച്ചതായും പിന്നീട് ബന്ധുക്കളുടെ സഹായത്തോടെ ചെന്നൈയിലേക്ക് മാറിയെന്നും തമിഴ്‌സെല്‍വന്‍ പോലീസിനോട് പറഞ്ഞു. ചെന്നൈ മൊഗപ്പെയറിലെ സ്വകാര്യ സ്‌കൂളില്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇയാൾക്ക് ചെറിയ മോഷണങ്ങൾ നടത്തുന്ന ശീലം ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. സ്‌കൂളില്‍ നിന്ന് പുറത്താക്കിയെങ്കിലും തമിഴ്‌സെല്‍വന്‍ മോഷണം തുടര്‍ന്നുവെന്നും പോലീസ് പറഞ്ഞു. മടമ്പാക്കത്തെ ഒരു സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ തമിഴ്‌സെല്‍വന്‍ ഡല്‍ഹിയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎ ഇക്കണോമിക്‌സ് പൂര്‍ത്തിയാക്കി.

  ഡല്‍ഹിയില്‍ വെച്ചാണ് ഇയാള്‍ ഒരു മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയുമായി പ്രണയത്തിലായത്. എന്നാല്‍ തമിഴ്‌സെല്‍വന്റെ ഭൂതകാലത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം അവർ അയാളെ ഉപേക്ഷിച്ചു. 2018ല്‍ ഗുജറാത്തിലെ ഒരു കോളേജിനെയാണ് അയാള്‍ ആദ്യമായി മോഷണത്തിനായി ലക്ഷ്യമിട്ടത്. തുടര്‍ന്ന് രാജീവ്ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രി, സര്‍ക്കാര്‍ സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളജ് ഹോസ്റ്റലുകൾ ഇയാള്‍ ലക്ഷ്യമിട്ടു. മോഷ്ടിച്ച ലാപ്‌ടോപ്പുകള്‍ 20,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഓണ്‍ലൈനായി വിറ്റു. 2018ല്‍ കണ്ണൂരിലും ഗുജറാത്തിലുമായി ലാപ്ടോപ്പ് മോഷ്ടിച്ചതിന് രണ്ടു തവണ ഇയാള്‍ പിടിയിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
  Published by:Rajesh V
  First published: