നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പാലക്കാട് കാഞ്ഞിരപ്പുഴയിൽ ആരോഗ്യ പ്രവർത്തകയ്ക്കു നേരെ അതിക്രമം; യുവാവ് അറസ്റ്റിൽ

  പാലക്കാട് കാഞ്ഞിരപ്പുഴയിൽ ആരോഗ്യ പ്രവർത്തകയ്ക്കു നേരെ അതിക്രമം; യുവാവ് അറസ്റ്റിൽ

  യുവതിയെ ആക്രമിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദ്യശ്യം പൊലീസിനു ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. 

  • Share this:
  പാലക്കാട് കാഞ്ഞിരപ്പുഴയിൽ ആരോഗ്യ പ്രവർത്തകയ്ക്കു നേരെ യുവാവിൻ്റെ അതിക്രമം. ജോലി സ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന ആരോഗ്യ പ്രവർത്തകയെ യുവാവ്  കയറി പിടിക്കാൻ ശ്രമിയ്ക്കുകയായിരുന്നു. സംഭവത്തിൽ കാഞ്ഞിരപ്പുഴ നെല്ലിക്കുന്ന് കരിമ്പനയ്ക്കൽ ഷബീർ എന്ന ചൂട്ടയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോലി സൗകര്യാർത്ഥം കാഞ്ഞിരപ്പുഴയിൽ കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന ആരോഗ്യ പ്രവർത്തക ജോലി സ്ഥലത്തേക്ക് നടന്നു പോകുന്നതിനിടെയാണ് സംഭവം .

  യുവതി ബഹളം വച്ചതിനെ തുടർന്ന്  യുവാവ് ഓടി രക്ഷപ്പെട്ടു. യുവതിയെ ആക്രമിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദ്യശ്യം പൊലീസിനു ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.  കെട്ടിട നിർമ്മാണ തൊഴിലാളിയാണ് ഷെബീർ. യുവതിയുടെ  മൊഴിയെടുത്തതിന് ശേഷമേ ഇയാൾക്കെതിരെയുള്ള വകുപ്പ് തീരുമാനിക്കാനാവൂ മണ്ണാർക്കാട് എസ് ഐ  കെ.ആർ.ജസ്റ്റിൻ പറഞ്ഞു.

  ആരോഗ്യ പ്രവര്‍ത്തകയെ കടത്തിക്കൊണ്ട് പോകാന്‍ ശ്രമം; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

  ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ കവർച്ചാ ശ്രമത്തിന് ശേഷം തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ  പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. സുബിന ആക്രമിക്കപ്പെട്ട് പൊലീസ് വാഹനത്തിൻ്റെ മുന്നിലേക്ക് വീണിട്ടും ഉടൻ പ്രതികളെ പിൻതുടരാനോ  സുബിനയെ ആശുപത്രിയിലെത്തിക്കാനോ പോലും പൊലീസ് ശ്രമിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.

  ഇന്നത്തെ ഡ്യൂട്ടി അവസാനിക്കാറായെന്നും നാളെ പരിശോധിക്കാമെന്നുമാണ് പൊലീസ് വ്യക്തമാക്കിയതെന്ന് യുവതിയുടെ ഭർത്താവ് നവാസ് പറഞ്ഞു. മാത്രമല്ല അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി സ്റ്റേഷനിലെത്തി മൊഴി നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായും കുടുംബം ആരോപിക്കുന്നു.

  പരാതിക്കടിസ്ഥാനമായ സംഭവം ഇങ്ങനെയാണ്വണ്ടാനം മെഡിക്കൽ കോളേജിലെ നഴ്സിംഗ് അസിസ്റ്റൻ്റായ സുബിന ഇന്നലെ രാത്രി കോ വിഡ് ഡ്യൂട്ടി കഴിഞ്ഞ്   അർധരാത്രിയോടെയാണ് മടങ്ങിയത്.തീരദേശ റൂട്ടായ തോട്ടപ്പള്ളി പല്ലന റൂട്ടിലൂടെയായിരുന്നു മടക്കം. .ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബൈക്കിൽ രണ്ടംഗ സംഘം പിൻതുടർന്ന്. വേഗതയിൽ പോയ സുബിനെയെ പിൻതുടർന്നവർ തലക്കടിക്കുക ആയിരുന്നു.

  അടിയുടെ ആഘാതത്തിൽ വാഹനം നിയന്ത്രണം വിട്ട്   പോസ്റ്റിലിടിച്ചു.സ്വർണ ഭരണങ്ങൾ കവർച്ച ചെയ്യാനായി ശ്രമിച്ച അക്രമികൾ അതില്ലെന്ന് മനസിലാക്കിയതോടെ യുവതിയെ  ഇരുചക്രവാഹനത്തിന്റെ നടുവിലിരുത്തി കടത്തിക്കൊണ്ട് പോകാൻ  ശ്രമിച്ചു. വാഹനം പോസ്റ്റിലിടിച്ച് ഉണ്ടായ അപകടത്തിൽ നിന്ന് തലനാരിഴക്കാണ് അവർ രക്ഷപെട്ടത്. തുടർന്ന് തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി.കോവിഡ് മരണം സംഭവിച്ച വീടായിരുന്നതിനാൽ അവിടെ ആരുമില്ലായിരുന്നു. തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും രക്ഷ ഉണ്ടായിരുന്നില്ല.ആഭരണം ഇല്ല എന്ന് മനസിലാക്കിയ അക്രമികൾ പിന്നെ സുബിനയെ കടത്തിക്കൊണ്ട് പോകാനായി ശ്രമം.

  ഇരുചക്രവാഹനത്തിലേക്ക് വലിച്ചിഴച്ച് കയറ്റി. പിടിവലിക്കിടയിൽ പട്രോളിംഗിനായി എത്തിയ പൊലീസ് ജീപ്പിന് മുന്നിലേക്ക് യുവതി  വീണതോടെ അക്രമികൾ രക്ഷപ്പെടുക ആയിരുന്നു. തലനാരിഴയ്ക്കാണ് യുവതി മരണത്തിൽ നിന്ന് രക്ഷപ്പെട്ട് ബന്ധുക്കളുടെ കൈകളിൽ എത്തയത്. ഇത്രയും പ്രധാനമായ ഗുരുതരമായ പ്രശ്നം സംഭവിച്ചട്ടും സംഭവത്തിൽ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നാണ്  കുടുംബത്തിന്റെ ആരോപണം. യുവതിയെ ആശുപത്രിയിൽ എത്തിക്കാനോ പ്രതികൾക്കായി തെരച്ചിൽ  നടത്താനോ പൊലീസ് തയ്യാറായില്ല.ആക്രമണത്തിൻ്റെ ഭാഗമായി കാലുകളിൽ എല്ലാം മുറിവ് സംഭവിച്ചിട്ടുണ്ട്.
  Published by:Sarath Mohanan
  First published:
  )}