കൊല്ലം: ബീഡി വാങ്ങാന്‍ പണം നല്‍കാത്തതിന് യുവാവിന്റെ മൂക്കെല്ല് ഇടിച്ചുപൊട്ടിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ശക്തികുളങ്ങര ഐശ്വര്യ നഗര്‍ പെരുങ്ങുഴി ഹൗസില്‍ ശബരി(21)യാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 23-ന് ജോലികഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന ശരത് എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്.
ശരതിനെ തടഞ്ഞു നിര്‍ത്തി ബീഡി വാങ്ങാന്‍ പണം ആവശ്യപ്പെടുകയും പണം നല്കാന് വിസമ്മതിച്ചതോടെ ചവിട്ടി താഴെയിട്ട് മര്‍ദിക്കുകയായിരുന്നു.
സമീപം കിടന്ന കരിങ്കല്ലെടുത്ത് മുഖത്തിടിക്കുകയും ചെയതു. ആക്രമണത്തില്‍ മുഖത്ത് പരിക്കും മൂക്കിന്റെ അസ്ഥിക്ക് പൊട്ടലും സംഭവിച്ചു.
സംഭവത്തിനുശേഷം കടയ്ക്കാവൂരിലേക്ക് കടന്ന ശ്യാം എന്നയാളെ കഴിഞ്ഞ 28-ന് പോലീസ് പിടികൂടിയിരുന്നു. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ യു.ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. ഷാജഹാന്, എ.എസ്.ഐ.മാരായ പ്രദീപ്, ഡാര്വിന്, എസ്.സി.പി.ഒ. അജിത്, പോലീസ് വോളന്റിയര്‍ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
KSRTC | ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിച്ചു; നാലംഗ സംഘം കഞ്ചാവുമായി പിടിയിൽ
തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാരെ (KSRTC) ബസ് തടഞ്ഞുനിർത്തി നാലംഗ സംഘം ആക്രമിച്ചു. തിരുവനന്തപുരം വെള്ളനാടിന് സമീപമാണ് സംഭവം. രണ്ടു ബൈക്കുകളിലായി എത്തിയ സംഘമാണ് ബസ് തടഞ്ഞുനിർത്തി ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. കെ എസ് ആർ ടി സി ജീവനക്കാരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ പക്കൽനിന്ന് കഞ്ചാവ് പിടികൂടിയിട്ടുണ്ട്. കഞ്ചാവ് ലഹരിയിലാണ് ഇവർ കെ എസ് ആർ ടി സി ജീവനക്കാരെ മർദ്ദിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ട് 4.45ഓടെ വെളളനാടിന് അടുത്ത് വെച്ചാണ് രണ്ട് ബൈക്കുകളിലായി നാലംഗ സംഘം ഈ ബസിന് പിന്നാലെ ഹോൺ മുഴക്കി എത്തിയത്. ബസിന് മുന്നിൽ ബൈക്ക് കുറുകെ നിർത്തിയശേഷം യുവാക്കൾ ബസ് ജീവനക്കാരെ അസഭ്യം പറഞ്ഞു. ഇതോടെ ഡ്രൈവറും കണ്ടക്ടറും ബസിൽനിന്ന് പുറത്തേക്ക് ഇറങ്ങി വന്നു. എന്നാൽ യുവാക്കൾ ബസ് ജീവക്കാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
മർദ്ദനത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ ശ്രീജിത്തും കണ്ടക്ടർ ഹരിയും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബസ് ജീവനക്കാരെ മർദ്ദിച്ച നാലുപേരെയും വിളപ്പിൽശാല പൊലീസ് പിന്നീട് കസ്റ്റഡിയിൽ എടുത്തു. ഇവരെ പിടികൂടിയ സമയം യുവാക്കളുടെ കൈയിൽനിന്ന് 20 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കഞ്ചാവ് ലഹരിയിലാണ് ഇവർ ബസ് ജീവനക്കാരെ മർദ്ദിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ഇവർ ലഹരി ഉപയോഗിക്കുന്നവരാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാക്കൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.