പാലക്കാട്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയും ജീവനക്കാരെയും കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പാലക്കാട് പന്നിയങ്കര സ്വദേശി അജീഷിനെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. രോഗിക്കൊപ്പം കൂട്ടിനെത്തിയതാണ് പിടിയിലായ അജീഷ്. ഇവിടെ എത്തിയ ഇയാൾ ഡോക്ടറോട് തട്ടിക്കയറി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
നെഞ്ചുവേദനയെ തുടർന്ന് രോഗിയുമായെത്തിയ ഇയാൾ ചികിത്സയുടെ പേരിലാണ് ഡോക്ടറെ കയ്യേറ്റം ചെയ്തത്. മതിയായ ചികില്‍സ നല്‍കിയെങ്കില്‍ ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ഡോക്ടര്‍ക്ക് നേരെയുള്ള ആദ്യ ഭീഷണി. എന്നാൽ കൂടെയുണ്ടായിരുന്ന രോഗിയും മറ്റ് ആളുകളും വിലക്കിയിട്ടും പിന്മാറാന്‍ കൂട്ടാക്കിയില്ല. സുരക്ഷാ ജീവനക്കാരനെയും നഴ്സിനെയും അസഭ്യം പറഞ്ഞ് നീങ്ങിയ അജീഷ് പിന്നീട് ഡോക്ടര്‍ക്ക് നേരെ തിരിയുകയായിരുന്നു.
Also read-കോഴിക്കോട് മയക്കുമരുന്ന് വാങ്ങാൻ ബൈക്ക് മോഷണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ARRESTED, Crime in palakkad