പത്തനംതിട്ട: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം പീഡിപ്പിച്ച യുവാവ് പത്തനംതിട്ട ഓതറയിൽ അറസ്റ്റിൽ. ഓതറ സ്വദേശി രതീഷാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. വിവാഹത്തിന് ശേഷം രതീഷ് നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ശാരീരികമായി ഉപദ്രവിച്ചെന്നാണ് പരാതി. യുവതിക്ക് സൗന്ദര്യം കുറവാണെന്ന് ആരോപിച്ചും പ്രതി മർദ്ദിച്ചു. രതീഷിന്റെ അമ്മ ഓമനയും യുവതിയെ അസഭ്യം വിളിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. നിരന്തര പീഡനം സഹിക്കാൻ വയ്യാതായതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.
കോയിപ്പുറം എസ് എച്ച് ഒ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീടിന്റെ സമീപത്ത് നിന്നാണ് പിടികൂടിയത്. രതീഷ് കുറ്റം സമ്മതിച്ചു. രണ്ടാം പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്. 2013 സെപ്റ്റംബറിലാണ് രതീഷ് തോട്ടപ്പുഴശ്ശേരി സ്വദേശിയായ യുവതിയെ വിവാഹം ചെയ്തത്. ആറന്മുള രജിസ്റ്റർ ഓഫീസിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ARRESTED, Dowry harassment, Man arrested, Pathanamthitta