കോഴിക്കോട്: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട് പ്രണയത്തിലായല പെൺകുട്ടിയോടൊപ്പം നാട് വിടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മണ്ണാർക്കാട് സ്വദേശി ഷെമിമുദ്ദി(29)നെയാണ് പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. നടുവണ്ണൂര്‍ സ്വദേശിനിയായ പെൺകുട്ടിയോടൊപ്പം ഉള്ളിയേരി ബസ് സ്റ്റാൻഡിൽ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് എത്തിയ പൊലീസ് ഇൻസ്പെക്ടർ പി കെ. ജിതേഷ് ഷെമിമുദ്ദിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. മൂന്നു വർഷമായി ഇവർ പ്രണയത്തിലായിരുന്നു. ഇടക്കിടെ ഇരുവരും പരസ്പരം കാണാറുണ്ടായിരുന്നു. ഷെമിമുദ്ദിനെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Also Read-Murder | മയക്കുമരുന്നിന് അടിമയായ മകനെ കൊലപ്പെടുത്തി ശരീരം വെട്ടിനുറുക്കി; പിതാവ് അറസ്റ്റിൽ
Murder | പ്രണയിച്ച് വിവാഹിതരായതിന് മകളെയും ഭര്‍ത്താവിനെയും അച്ഛന്‍ വെട്ടിക്കൊന്നു
ചെന്നൈ: പ്രണയിച്ച് വിവാഹിതരായതിന് മകളെയും ഭർത്താവിനെയും അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. മകൾ രേഷ്മയെയും(20) മരുമകൻ മാണിക്യരാജിനെയും(26) തൂത്തുക്കുടി ജില്ലയിലെ വീരപ്പട്ടിയിലുള്ള മുത്തുക്കുട്ടിയാണ് കൊലപ്പെടുത്തിയാണ്. ഒരുമാസം മുൻപാണ് രേഷ്മയും മാണിക്യരാജും വിവാഹിതരായത്.
കോവിൽപ്പട്ടിയിലുള്ള കോളേജിൽ രണ്ടാം വര്‍ഷ ബിരുദവിദ്യാർഥിനിയായ രേഷ്മയും ബന്ധുവായ മാണിക്യരാജും ഏറെനാളായി പ്രണയത്തിലായിരുന്നു. മാണിക്യത്തിന് മദ്യപാനശീലമുണ്ടെന്ന് പറഞ്ഞ് മുത്തുക്കുട്ടിയും ഭാര്യയും രേഷ്മയെ ബന്ധത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
വിദേശത്ത് ജോലിചെയ്തിരുന്ന മാണിക്യരാജ് കുറച്ചുനാള്‍മുമ്പ് തിരിച്ച് നാട്ടിലെത്തി. പിന്നീട് കാര്യമായ ജോലിയൊന്നുമുണ്ടായിരുന്നില്ല. ഒരു മാസം മുൻപാണ് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് രേഷ്മ മാണിക്യരാജിനെ വിവാഹം കഴിച്ചത്. കുറച്ചുനാള്‍ ഒളിച്ചുതാമസിച്ച ഇരുവരും കഴിഞ്ഞദിവസം സ്വന്തംഗ്രാമത്തില്‍ തിരിച്ചെത്തി. മാണിക്യരാജിന്റെ വീട്ടിലായിരുന്നു താമസം.
വിവാഹം കഴിഞ്ഞിട്ടും ഇരുവരും തമ്മിലുള്ള ബന്ധത്തെ മുത്തുക്കുട്ടി എതിർത്തു. ബന്ധുക്കള്‍ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തിങ്കളാഴ്ച മാണിക്യരാജിന്റെ വീട്ടിലെത്തിയ മുത്തുക്കുട്ടി ഇരുവരെയും അരിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.