ഗൂഡല്ലൂര്‍: പൊലീസ് കോണ്‍സ്റ്റബിളിന്റെ വാക്കി ടോക്കി മോഷ്ടിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. ഗൂഡല്ലൂരിലാണ് പൊലീസുകാരന്‍റെ വാക്കി ടോക്കി മോഷണം പോയത്. 23കാരനായ ഗൂഡല്ലൂര്‍ കാശീംവയല്‍ സ്വദേശി പ്രശാന്ത് ആണ് അറസ്റ്റിലായത്. പ്രതിയില്‍നിന്ന് വാക്കിടോക്കി കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.
ഗൂഡല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ചന്ദ്രശേഖര്‍ കാറില്‍ വെച്ചിരുന്ന വാക്കിടോക്കി ആണ് മോഷ്ടിക്കപ്പെട്ടത്. പഴയ ബസ് സ്റ്റാന്‍ഡ് സിഗ്നലില്‍ രാത്രി ഡ്യൂട്ടിയിലായിരുന്നു ചന്ദ്രശേഖര്‍. തൊട്ടടുത്തുതന്നെ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് വാക്കിടോക്കി വെച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് മോഷണം നടന്നത്.
സമീപത്തെ കടയിലെ സിസിടിവി കാമറ പരിശോധിച്ചപ്പോള്‍ ലഭിച്ച സൂചനയില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നീട് ഇയാളെ വീട്ടിൽനിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഒൻപത് കടകളുടെ പൂട്ട് തകർത്ത മോഷ്ടാക്കൾ കവർന്നത് അൻപതിനായിരം രൂപ; CCTV ദൃശ്യങ്ങൾ പുറത്ത്നഗരത്തിലെ ഒൻപത് കടകളിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന മോഷണത്തിൽ 50,000 രൂപ മോഷ്‌ടാക്കൾ കവർന്നു. കോട്ടയം നഗരത്തിലെ എസ്.എച്ച്. മൗണ്ടിനും ചവിട്ടുവരിക്കും ഇടയിലുള്ള നെടുങ്ങാട് ചേമ്പർ എന്ന ഷോപ്പിംഗ് കോംപ്ളക്സിലാണ് മോഷണം നടന്നത്. ഒൻപത് കടകളിൽ നടന്ന മോഷണത്തിൽ 50,000ത്തോളം രൂപ കവർന്നതായി കടയുടമകൾ പരാതി നൽകി. കോട്ടയം ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഷണത്തിലെ സിസിടിവി ദൃശ്യങ്ങൾ ഷോപ്പിങ് കോംപ്ലക്സിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ക്യാമറകളിൽ നിന്ന് പോലീസ് കണ്ടെടുത്തു.
ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് മോഷണം നടന്നതെന്നാണ് സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇന്ന് രാവിലെ ഉടമകൾ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം വ്യക്തമായത്. ഇതിനെത്തുടർന്ന് ഉടമകൾ ഗാന്ധിനഗർ പോലീസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയത്. സ്ഥലത്ത് ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള പരിശോധന രാവിലെ തന്നെ പോലീസ് നടത്തി. വിരലടയാള വിദഗ്ധരും മോഷണ സ്ഥലത്തെത്തി പരിശോധന നടത്തി.
Also Read- ആലുവയില്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം സ്വര്‍ണവുമായി മുങ്ങികടകളിൽ നിന്നായി 50,000 രൂപ മോഷ്ടാക്കൾ കവർന്നെടുത്തു എന്ന് പൊലീസ് കണ്ടെത്തി. കടയുടമകളുടെ മൊഴി രേഖപ്പെടുത്തിയാണ് പൊലീസ് അന്വേഷണം നടത്തിയത്. ചെറിയ തുകകൾ വീതം ഓരോ കടകളിൽ നിന്നും കവരുകയുയായിരുന്നു. രണ്ടു മോഷ്ടാക്കൾ ആണ് മോഷണത്തിൽ പങ്കെടുത്തത് എന്നാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. കരിങ്കല്ലുകൾ കൊണ്ട് പൂട്ട് തകർത്ത് മോഷ്ടാക്കൾ അകത്ത് കയറി എന്നും സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഇതിന്റെ തെളിവുകളും പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇലക്ട്രിക്ക് കട, തുണിക്കട, ബ്യൂട്ടി പാർലർ, സ്പെയർപാർട്സ് കട തുടങ്ങി വിവിധ തരം കടകളാണ് ഷോപ്പിങ് കോംപ്ലക്സിൽ ഉള്ളത്. ഇതിൽ ഇലക്ട്രിക്ക് കടയിൽ നിന്നാണ് ഏറ്റവും കൂടുതൽ തുക മോഷണം പോയത്. 15000ത്തോളം രൂപയാണ് ഇവിടെനിന്നും മാത്രം നഷ്ടമായത് എന്ന് കടയുടമകൾ പറഞ്ഞു. സ്ഥിരം മോഷ്ടാക്കളെയടക്കം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു വരികയാണ്.
മുഖം ഭാഗികമായി മറച്ചു എങ്കിലും മോഷ്ടാക്കളുടെ ഏകദേശ രൂപം സിസിടിവിയിൽ ദൃശ്യമാണ്. ഇത് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തി വരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.