• HOME
  • »
  • NEWS
  • »
  • crime
  • »
  • അപകടത്തിന് പിന്നാലെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ബൈക്ക് യാത്രികന്റെ പക്കല്‍ നിന്ന് പിടികൂടിയത് കഞ്ചാവ്

അപകടത്തിന് പിന്നാലെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ബൈക്ക് യാത്രികന്റെ പക്കല്‍ നിന്ന് പിടികൂടിയത് കഞ്ചാവ്

ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ബൈക്ക് യാത്രികനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു

  • Last Updated :
  • Share this:
    മലപ്പുറം; കൊളത്തൂരില്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബൈക്ക് യാത്രികന്റെ പക്കല്‍ നിന്ന് കഞ്ചാവ് പിടികൂടി. കൊല്ലം കുഴിക്കടവ് പത്തിരിക്കല്‍ പത്തനംപുരം  സ്വദേശിയായ ആഷിഖ്(20) ആണ് പിടിയിലായത്.

    ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ബൈക്ക് യാത്രികനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. ഓടിയതിന്റെ കാരണം മനസ്സിലായത് കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവര്‍ പരിശോധിച്ചപ്പോഴാണ്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

    കാടാമ്പുഴ ഭാഗത്തുനിന്ന് വരികയായിരുന്ന ബസുമായാണ് എതിര്‍ ദിശയിലെത്തിയ ബൈക്ക് ഇടിച്ചത്. ആളുകള്‍ ഓടിക്കൂടിയതോടെ പരിക്ക് വകവയ്ക്കാതെ യുവാവ് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഓടിയ നാട്ടുകാര്‍ യുവാവിനെ പിടികൂടി ചേണ്ടിയിലെ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.

    Also Read-ആയിരത്തിലേറെ നക്ഷത്ര ആമകളുമായി നാലുപേർ ബംഗളുരുവിൽ പിടിയിലായി

    തുടര്‍ന്നുണ്ടായ സംശയത്തിലാണ് കയ്യിലെ പ്ലാസ്റ്റിക് കവര്‍ പരിശോധിച്ചത്. കവറില്‍ കഞ്ചാവാണെന്ന് കണ്ടെത്തിയതോടെ കൊളത്തൂര്‍ പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

    കൊളത്തൂര്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ നാസര്‍, എഎസ്‌ഐ ജ്യോതി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജു പികെ, സുബ്രഹ്‌മണ്യന്‍, സിവില്‍ പൊലീസ് ഓഫീസര്‍ കബീര്‍, ഗിരീഷ്, ഷാഹുല്‍ ഹമീദ്, വിജയന്‍ കപൂര്‍, വിജേഷ് എന്നിവരാണ് അന്വേഷണ സംഘത്തല്‍ ഉണ്ടായിരുന്നത്
    Published by:Jayesh Krishnan
    First published: