കോഴിക്കോട്: മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍(Arrest). കാരന്തൂര്‍ എടെപ്പുറത്ത് വീട്ടില്‍(ഇപ്പോള്‍ താമസം നെടുംപോയില്‍) സല്മാന് ഫാരിസിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. പ്രതിയുടെ പക്കല്‍ നിന്ന് രണ്ട് ഗ്രാം എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പും പിടികൂടി. കാരന്തൂര്‍ പാറക്കടവ് പാലത്തിനു സമീപം വെച്ചു വാഹനം സഹിതമാണ് എക്സൈസ് പിടികൂടിയത്.
ഉത്തര മേഖല കമ്മീഷര്‍ സ്ക്വാഡില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച കുന്ദമംഗലം എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ മനോജ് പടിക്കത്തും സംഘവും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ഹരീഷ്. പി.കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അജിത്, അര്ജുന് വൈശാഖ്, ധനീഷ്കുമാര്‍,അഖില്‍ വി,വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ലതമോള്‍, എക്സൈസ് ഡ്രൈവര്‍ എഡിസണ് കമ്മീഷണര്‍ സ്ക്വാഡിലെ എ.ഇ.ഐ ഷിജു മോന്, സിവില്‍ എക്സൈസ് ഓഫീസര്‍ അഖില്‍ ദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു ഹാരീസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Also Read-Liquor Raid | ലോക്ഡൗണിനായി കരുതൽ; 211 കുപ്പി വിദേശമദ്യവുമായി ഹോട്ടലുടമ പിടിയിൽ
Drug Seized | ഡ്യൂക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: ബെംഗളൂരുവില്‍ നിന്ന് ആഡംബര ബൈക്കില്‍ ലഹരിമരുന്ന്(Drug) കടത്തിയ രണ്ടു പേര് പിടിയില്‍(Arrest). ഡ്യൂക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്പീക്കറാണ് മയക്കുമരുന്ന് കടത്താനായി യുവാക്കള്‍ ഉപയോഗിച്ചത്. മലാപ്പറമ്പ് സ്വദേശി വിഷ്ണുവും തിരൂരങ്ങാടി സ്വദേശി വൈശാഖുമാണ് പിടിയിലായത്.
55 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയത്. കെ.എല്‍. 11 ബി.പി. 0508 എന്ന നമ്പറോട് കൂടിയ ഡ്യൂക്ക് ബൈക്കാണ് മയക്കുമരുന്ന് കടത്തിനായി യുവാക്കള്‍ ഉപയോഗിച്ചത്. ഉത്തരമേഖലയില്‍ ഈ വര്‍ഷം പിടിക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിതെന്നാണ് എക്സൈസ് വിശദമാക്കുന്നത്. ഇവര്‍ ഇതിന് മുന്‍പും ബെഗലുരുവില്‍ നിന്ന് മയക്കുമരുന്ന് കടത്തിയിരുന്നതായാണ് വിവരം.
Also Read-RSS | ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; RSS പ്രവർത്തകന്റെ കൈപ്പത്തി തകർന്നു
എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്ക്വാഡും എക്സൈസ് ഇന്റലിജന്‍സും കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ കുടുങ്ങിയത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശരത് ബാബു, മലപ്പുറം ഐ.ബി ഇന്‍സ്പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖ്, കമ്മിഷണര്‍ സ്ക്വാഡ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോന്, പ്രിവെന്റിവ് ഓഫീസര്‍ പ്രദീപ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ നിതിന്‍ ചോമാരി, അഖില്‍ ദാസ്, കോഴിക്കോട് സര്‍ക്കിള്‍ ഓഫീസിലെ പ്രിവെന്റ്റീവ് ഓഫീസര്‍ ഇ.പി. വിനോദ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ദിലീപ് കുമാര്‍. ഡി.എസ്, മുഹമ്മദ് അബ്ദുള്‍ റൗഫ്, സതീഷ് പീ. കെ, രജിന്. എം.ഒ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.