• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | കാലിഫോർണിയ - 9 എന്ന എൽഎസ്ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ

Arrest | കാലിഫോർണിയ - 9 എന്ന എൽഎസ്ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ

ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുന്നതിനും ഉന്മാദലഹരിയില്‍ ജീവിക്കുന്നതിനുമാണ് പ്രതി ലഹരി വ്യാപാരം നടത്തി വന്നിരുന്നത്

 • Share this:
  കൊച്ചി: എറണാകുളം ടൗണ്‍ പരിസരത്ത് എക്‌സൈസ് (  excise department )നടത്തിയ രഹസ്യ നീക്കത്തില്‍ പിടിച്ചെടുത്തത് ഏറ്റവും മാരകമായ  ലഹരി.എറണാകുളം കലൂര്‍ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് കാലിഫോര്‍ണിയ - 9 (California 9) എന്നറിയപ്പെടുന്ന അതിമാരക രാസ ലഹരിയായ എല്‍എസ്ഡി  (LSD stamps)സ്റ്റാമ്പ് പിടിച്ചെടുത്തത്.

  ഇടുക്കി കാഞ്ചിയാര്‍ - പേഴുക്കണ്ടം സ്വദേശിയായ
  ബി.ടെക് വിദ്യാര്‍ത്ഥിയായ തെക്കേ ചെരുവില്‍ വീട്ടില്‍ ആഷിക്ക് ടി സുരേഷ് (23) എന്നയാളെയാണ് ഇന്‍സ്‌പെക്ടര്‍ എം. എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

  കഴിഞ്ഞ ദിവസം വൈറ്റില ഭാഗത്ത് നിന്ന് എംഡിഎംഎ എന്ന മയക്കു മരുന്നുമായി ഒരു യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. തുര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് യുവാവ് അറസ്റ്റിലായത്.ബംഗുളുരുവില്‍ നിന്നും തപാല്‍ മാര്‍ഗമാണ് ഇയാള്‍ എല്‍എസ്ഡി സ്റ്റാമ്പ് വരുത്തിയിരുന്നത്. സ്റ്റാമ്പ് ഒന്നിന് 2000 രൂപയ്ക്ക് വാങ്ങി അത് 7000 ത്തില്‍ പരം രൂപയ്ക്ക് ഇയാള്‍ മറിച്ച് വില്‍പ്പന നടത്തി വരുകയായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന സമീപിച്ച എക്‌സൈസ് സംഘം യുവാവിനെ പിടി കൂടുകയായിരുന്നു.

  ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുന്നതിനും ഉന്മാദലഹരിയില്‍ ജീവിക്കുന്നതിനുമാണ് പ്രതി ലഹരി വ്യാപാരം നടത്തി വന്നിരുന്നത് . എക്‌സൈസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബാംഗ്ലൂര്‍ പോലുള്ള സ്ഥലങ്ങളില്‍ മാരകമായ ലഹരി മരുന്നുകള്‍ ഉല്പ ദിപ്പിക്കുന്ന ഡ്രഗ് മാനുഫാക്ചറിങ്ങ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ നിന്ന് ബംഗളുരുവില്‍ സ്ഥിരതാമസമാക്കിയ വിദേശികളാണ് ഇതിന് പിന്നിലെന്നാണ് നിഗമനം.

  വകുപ്പിന്റെ സാധ്യമായ എല്ലാ അധികാരങ്ങള്‍ ഉപയോഗിച്ചും മറ്റ് വകുപ്പകളുടെ സഹകരണത്തോടെയും ഇത് സംബന്ധമായ സമഗ്രാന്വേഷണം നടത്തുമെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലപിടിപ്പുള്ളതും മാരകവുമായ മയക്കുമരുന്നാണ് ലൈസര്‍ജിക്ക് ആസിഡ് . ഇത് പുരട്ടിയ സ്റ്റാമ്പാണ് പിടികൂടിയത് . നിലവില്‍ 20 ഓളം ബ്രാന്‍ഡ് നയിമുകളിലും വ്യത്യസത രൂപങ്ങളിലും ഇത് വില്പന നടത്തി വരുന്നു. ലൈസര്‍ജിക് ആസിഡ് സ്റ്റാമ്പുകള്‍ ലോകത്തിലാകെ 124 ഇനമുണ്ട് . നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഏറ്റവും വീര്യം കൂടിയ ത്രീ ഡോട്ടഡ് സ്റ്റാമ്പാണ് പിടികൂടിയത്. സ്റ്റാമ്പിന്റെ പുറകിലുള്ള ഡോട്ടുകളുടെ എണ്ണമാണ് വീര്യത്തെ സൂചിപ്പിക്കുന്നത് . 360 മൈക്രോഗ്രാം ലൈസര്‍ജിക്ക് ആസിഡ് കണ്ടന്റുള്ള സ്റ്റാമ്പാണ് പിടികൂടിയത്. 36 മണിക്കൂര്‍ വരെയാണ് ഇതിന്റെ വീര്യം.

  എല്‍എസ്ഡി സ്റ്റാമ്പ് കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ കഠിന തടവ് കിട്ടുന്ന കുറ്റമാണ് നേരിട്ട് നാക്കില്‍ വച്ച് ഉപയോഗിക്കാന്‍ കഴിയുന്ന ഇവ 36 മണിക്കൂര്‍ ഉന്മാദ അവസ്ഥയില്‍ നിര്‍ത്താന്‍ ശേഷിയുള്ള മാരക മയക്ക് മരുന്ന് ഇനത്തില്‍പ്പെട്ടത് ആണ്. നാക്കിലും ,ചൂണ്ടിനുള്ളിലും ഒട്ടിച്ച് ഉപയോഗിക്കുന്ന ഇവയുടെ അളവ് അല്‍പ്പം കൂടിപ്പോയാല്‍ തന്നെ ഉപോയാഗിക്കുന്നവര്‍ മരണപ്പെടാന്‍ തന്നെ സാധ്യതയുള്ള അത്ര മാത്രം മാരകമാണ്.

  Also read- Accident | കൊച്ചി കാറപകടം: യുവാക്കള്‍ക്കെതിരെ പോക്സോ കേസ്; കാറിലുണ്ടായിരുന്ന പെൺകുട്ടികളെ പീഡിപ്പിച്ചെന്ന് കണ്ടെത്തൽ

  ഇയാളില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്ന യുവതി യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടിയിലുള്ള കൗണ്‍സിലിങ് സെന്ററില്‍ കൗണ്‍സിലിംഗിന് വിധേയമാക്കുമെന്നും, ആവശ്യമെങ്കില്‍ വിദഗ്ധ ചികില്‍സ ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്‍സ്‌പെക്ടറെ കൂടാതെ അസ്സി. ഇന്‍സ്പെക്ടര്‍മാരായ കെ. ആര്‍. രാം പ്രസാദ്, കെ.വി ബേബി, പ്രിവന്റീവ് ഓഫീസര്‍ ഋഷികേശന്‍ , കെ യു സുരേഷ് കുമാര്‍ എസ് ഷാഡോ ടീം അംഗങ്ങളായ എന്‍ ഡി ടോമി, എന്‍ ജി അജിത്ത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ ജോമോന്‍, ജിതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്
  Published by:Jayashankar Av
  First published: