• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest |'ഭായ്' എന്ന് വിളിക്കാതെ പേര് വിളിച്ചതിന് 20കാരന് ക്രൂര മര്‍ദനം; നിലത്ത് ബിസ്‌കറ്റ് ഇട്ടുകൊടുത്ത് തീറ്റിച്ചു

Arrest |'ഭായ്' എന്ന് വിളിക്കാതെ പേര് വിളിച്ചതിന് 20കാരന് ക്രൂര മര്‍ദനം; നിലത്ത് ബിസ്‌കറ്റ് ഇട്ടുകൊടുത്ത് തീറ്റിച്ചു

കൂട്ടമായി മര്‍ദ്ദിച്ചതിന് പിന്നാലെ ബിസ്‌കറ്റ് നിലത്ത് ഇട്ടുകൊടുത്ത് നിര്‍ബന്ധപൂര്‍വ്വം കഴിപ്പിക്കുകയും ചെയ്തു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  പൂനെ: പേരിനൊപ്പം 'ഭായ്' എന്ന് ചേര്‍ത്ത് വിളിക്കാതിരുന്നതിന് 20 വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് യുവാവും സംഘവും. കൂട്ടമായി മര്‍ദ്ദിച്ചതിന് പിന്നാലെ ബിസ്‌കറ്റ് നിലത്ത് ഇട്ടുകൊടുത്ത് നിര്‍ബന്ധപൂര്‍വ്വം കഴിപ്പിക്കുകയും ചെയ്തു.

  സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പൂനെ ജില്ലയിലെ ചിന്‍ച്വാദിലാണ് സംഭവം.

  പ്രതികളിലൊരാളെ പേര് വിളിച്ചതിനെ പ്രകോപിതനായാണ് 20കാരനെ മര്‍ദ്ദിച്ചത്. ഭായ് എന്ന് കൂട്ടി വിളിക്കാത്തതാണ് പ്രതിയെ ചൊടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. 20 കാരനെ പ്രതികളിലൊരാള്‍ ബെല്‍റ്റുകൊണ്ട് അടിക്കുന്നതും മറ്റുള്ളവര്‍ അതിനൊപ്പം ചേരുന്നതുമായി വീഡിയോ പുറത്തുവന്നിട്ടുണ്ട്. മര്‍ദ്ദിക്കുന്നതോടൊപ്പം ഇവര്‍ ബിസ്‌കറ്റ് നിലത്തേക്ക് വലിച്ചെറിയുകയും അത് നിലത്തുനിന്നെടുത്ത് കഴിക്കാന്‍ യുവാവിനെ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്.

  ചൊവ്വാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്. വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

  Arrest| ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം വീടുവിട്ട പെണ്‍കുട്ടിയെ കണ്ടെത്തി; 19കാരന്‍ പിടിയില്‍

  കോട്ടയം: ഇന്‍സ്റ്റാഗ്രാമിലൂടെ (Instagram) പരിചയപ്പെട്ട യുവാവുമായി വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥിനിയെ പൊലീസ് കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയെ പൊലീസ് തിരികെ വീട്ടിലെത്തിച്ചു. സംഭവത്തില്‍ 19കാരനായ തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി ജെഫിന്‍ ജോയിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടു.

  പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരാണ് ഈരാറ്റുപേട്ട പൊലീസില്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ചയാണ് ജെഫിന്‍ ഈരാറ്റുപേട്ടയിലെത്തി പെണ്‍കുട്ടിയുമായി തിരുവനന്തപുരത്തേക്ക് കെഎസ്ആര്‍ടിസി ബസില്‍ മുങ്ങിയത്. പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ എടുക്കാത്തതിനാല്‍ അന്വേഷണം വഴിമുട്ടി.

  ഒടുവില്‍ സുഹൃത്തിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയും യുവാവും തിരുവനന്തപുരത്തെത്തിയെന്ന് വ്യക്തമായത്. ആദ്യം ജെഫിന്റെ സഹോദരിയുടെ വീട്ടിലെത്തിയ ഇവര്‍ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. ഇരുവരെയും ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കി.

  പാലാ ഡിവൈ എസ് പി ഷാജു ജോസിന്റെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട എസ്‌ ഐ തോമസ് സേവ്യര്‍, അനില്‍കുമാര്‍, ഏലിയമ്മ ആന്റണി, നിത്യ മോഹന്‍, ശരത് കൃഷ്ണദേവ് എന്നിവരാണ് അന്വേഷണം നടത്തിയത്.

  ബസ് കാത്ത് നിന്ന മാധ്യമപ്രവർത്തകയെ അശ്ലീല ദൃശ്യം കാണിച്ചു; നഗ്നനായി ഓടി രക്ഷപ്പെട്ടു; യുവാവ് പിടിയിൽ

  ആറ്റിങ്ങലിൽ (Attingal) മാധ്യമ പ്രവർത്തകയ്‌ക്ക് (Woman Journalist) നേര അതിക്രമം നടത്തിയ പ്രതി പിടിയിൽ. ബാലരാമപുരം നെല്ലിവിള പുതുവൽ പുത്തൻ വീട്ടിൽ അച്ചു കൃഷ്ണ (21)ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി 8.30ഓടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം.

  ബസ് കാത്ത് നിൽക്കുകയായിരുന്ന മാധ്യമ പ്രവർത്തകയ്ക്ക് അടുത്തെത്തിയ ഇയാൾ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയായിരുന്നു. ഇതോടെ യുവാവിനെ പിടികൂടാൻ പിന്നാലെ മാധ്യമപ്രവർത്തക ഓടി. സമീപ പ്രദേശത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ യുവാവ് നഗ്നനായി ഓടി രക്ഷപ്പെട്ടു. നാട്ടുകാരും പോലീസും ഇയാളെ തിരഞ്ഞെങ്കിലും പിടികൂടാനായില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ആറ്റിങ്ങൽ മാമം ഭാഗത്തു നിന്നും പ്രതിയെ ആറ്റിങ്ങൽ പൊലീസ് പിടികൂടുകയായിരുന്നു.
  ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നിർദേശാനുസരണം ആറ്റിങ്ങൽ എസ് എച്ച് ഒ മിഥുൻ ഡി, എസ് ഐമാരായ രാഹുൽ പി ആർ, ബിനിമോൾ. ബി, എസ് സി പി ഒമാരായ ശരത്, അജിത്, സി പി ഒമാരായ രജിത്, ആൽബിൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

  Published by:Sarath Mohanan
  First published: