കണ്ണൂർ മാതമംഗലത്ത് യൂത്ത് ലീഗ് നേതാവിനെ സി.ഐ.ടി.യു പ്രവർത്തകർ മർദ്ദിച്ചതായി പരാതി. എരമം-കുറ്റൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് അഫ്സൽ കുഴിക്കാടിനെയാണ് അക്രമിച്ചത്. സി ഐ ടി യു വിലക്ക് ഏർപ്പെടുത്തിയ സ്ഥാപനത്തിൽ നിന്ന് സാധനങ്ങൾ വാങ്ങിച്ചതിനാണ് മർദ്ദിച്ചത്. സംഭവത്തിൽ മാതമംഗലം സിഐടിയു യൂണിറ്റ് സെക്രട്ടറി മബീഷ് ഉൾപ്പെടെ പത്ത് പേർക്കെതിരെ കേസെടുത്തു.
മാതമംഗലത്തെ എസ് ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്വെയർ സ്ഥാപന ഉടമകളും സി ഐ ടി യു തൊഴിലാളികളും തമ്മിൽ നോക്കുകൂലിയുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്നുണ്ട്. സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാധനങ്ങൾ ഇറക്കാൻ ഹൈക്കോടതിയിൽ നിന്ന് അനുമതി നേടിയ
സ്ഥാപനത്തിന് എതിരെ സി ഐ ടി യു സമരം നടത്തിയിരുന്നു. ഈ സ്ഥാപനത്തിൽ നിന്ന് സാധനങ്ങൾ വാങ്ങിയെന്ന കാരണത്താലായിരുന്നു മർദ്ദനം എന്നാണ് അഫ്സലിന്റെ ആരോപണം.
ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെ മാതമംഗലം ബസാറിൽ വെച്ചാണ് അഫ്സലിനെ സി ഐ ടി യു തൊഴിലാളികൾ ആക്രമിച്ചത്. ആക്രമണത്തിൽ തലയ്ക്കും നെഞ്ചിനുമേറ്റ പരിക്കിനെ തുടർന്ന് അഫ്സലിനെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപിച്ചു.
അഫ്സലിനെതിരെ നേരത്തെ സി ഐ ടി യു ഭീഷണി മുഴക്കിയിരുന്നു. ഇത് സംബന്ധിച്ച് ഡി വൈ എസ് പി ക്ക് പരാതി നൽകിയിരുന്നെങ്കിലും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മുസ്ലിം ലീഗ് നേതാക്കൾ ആരോപിച്ചു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ടി സഹദുല്ല, സംസ്ഥാന എം.എസ് എഫ് വൈസ് പ്രസിഡന്റ് സജീർ ഇഖ്ബാൽ, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ജിയാസ് വെള്ളൂർ എന്നിവർ ആസ്പത്രിയിൽ അഫ്സലിനെ സന്ദർശിച്ചു.
Police registers case against CITU workers for attacking young man in Kannur
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.