• HOME
  • »
  • NEWS
  • »
  • crime
  • »
  • Attack | യുവാവിനെ ലഹരിമരുന്ന് സംഘം ആക്രമിച്ചു; മുഖത്ത് മുറിവിന് 25 തുന്നിക്കെട്ടുകൾ

Attack | യുവാവിനെ ലഹരിമരുന്ന് സംഘം ആക്രമിച്ചു; മുഖത്ത് മുറിവിന് 25 തുന്നിക്കെട്ടുകൾ

വെട്ടേറ്റു വീണ സുൽഫിക്കറിനെ ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മുഖത്ത് ആഴത്തിലുള്ള മുറിവുകൾ ഉള്ളതിനാൽ 25ഓളം തുന്നികെട്ടുകൾ വേണ്ടിവന്നു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    തിരുവനന്തപുരം: ചുമട്ടുതൊഴിലാളിയായ യുവാവിന് നേരെ ലഹരിമരുന്ന് സംഘത്തിന്‍റെ ആക്രമണം. മുഖത്ത് വടിവാൾ കൊണ്ട് വെട്ടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റു. വർക്കല ചെമ്മരുതി തച്ചോട് സ്വദേശി ചുമട്ടുതൊഴിലാളിയായ സുൽഫിക്കറിനു നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴാണ് സംഘത്തിന്റെ ആക്രമണം ഉണ്ടായത്.

    സുൽഫിക്കറിന്റെ വീടിനടുത്തുള്ള ഹമീദ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. മുഖത്ത് വാളുകൊണ്ട് വെട്ടുകയായിരുന്നു. ഹമീദ് വീട്ടിനുള്ളിൽ നിന്നും കൊണ്ടുവന്ന വാൾ മയക്കുമരുന്ന് കേസിലും ക്രിമിനൽ കേസിലും പ്രതിയായ മുത്തുവിന്റെ കയ്യിൽ കൊടുക്കുകയും മുത്തു വെട്ടുകയുമായിരുന്നുവെന്ന് സുൾഫീക്കർ പറയുന്നു. വെട്ടേറ്റു വീണ സുൽഫിക്കറിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മുഖത്ത്ആഴത്തിലുള്ള മുറിവുകൾ ഉള്ളതിനാൽ 25ഓളം തുന്നികെട്ടുകൾ വേണ്ടിവന്നു.

    Also Read- ചക്കയെ ചൊല്ലി തര്‍ക്കം; വീടിന് തീയിട്ട് യുവാവ്; കുട്ടികളുടെ പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും നശിപ്പിച്ചു

    ഹമീദിന്റെ വീട്ടിൽ കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ വാങ്ങുവാൻ ആവശ്യക്കാർ എത്താറുണ്ട്. അത് ചോദ്യം ചെയ്തതിനെതുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം വർക്കല ചെമ്മരുതി പഞ്ചായത്തിൽ വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വ്യാപകമായി ഉപയോഗിക്കുന്നു എന്നുള്ള പരാതി സ്കൂൾ അധികാരികൾക്കും വർക്കല പോലീസിനും പരാതി കൊടുത്തതിനെ തുടർന്ന് അനു എന്ന യുവാവിനെ ഒരു സംഘം വിദ്യാർത്ഥികൾ ആക്രമിച്ച് മുഖത്ത് പരിക്കേൽപ്പിച്ചിരുന്നു. ഈ പ്രദേശത്ത് മയക്കുമരുന്ന് സംഘത്തിന്റെ അക്രമം വർധിച്ചുവരികയാണ്. പ്രദേശത്തെ നാട്ടുകാർ ഭയത്തോട് കൂടിയാണ് കഴിയുന്നത്. മയക്കുമരുന്ന് സംഘത്തെ എതിർത്താൽ ഏതു നിമിഷവും ആക്രമണം ഉണ്ടാവാം എന്ന് നാട്ടുകാർ ആരോപിക്കുന്നു.
    Published by:Anuraj GR
    First published: