• HOME
  • »
  • NEWS
  • »
  • crime
  • »
  • രാത്രി പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ തല്ലിച്ചതച്ച് റോഡരികില്‍ ഉപേക്ഷിച്ചു

രാത്രി പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ തല്ലിച്ചതച്ച് റോഡരികില്‍ ഉപേക്ഷിച്ചു

കറിക്കത്തി ഉപയോഗിച്ച് ആക്രമിച്ചശേഷം വാഹനത്തില്‍ കയറ്റി ബീച്ചില്‍ കൊണ്ടുപോയി മര്‍ദിക്കുകയും പിന്നീട് പൊന്നാനിയിലെ വീടിനുസമീപം റോഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു.

  • Last Updated :
  • Share this:
    മലപ്പുറം: രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ മര്‍ദിച്ച് അവശനാക്കി റോഡരികില്‍ ഉപേക്ഷിച്ചു. പുതുപൊന്നാനി ആലിയാമിന്റകത്ത് മുബഷീറിനെ(26)യാണ് ഒരു സംഘം മര്‍ദിക്കുകയും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്.

    ഗുരുതരമായി പരിക്കേറ്റ മുബഷീര്‍ തൃശൂരിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
    യുവതിയുടെ ബന്ധുക്കളായ നാലുപേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് ഇന്‍സ്പെക്ടര്‍ വിനോദ് വലിയാറ്റൂര്‍ അറിയിച്ചു.

    പൊലീസ് പറയുന്നതിങ്ങനെ- പൊന്നാനി ജാറം റോഡില്‍ താമസക്കാരനായ മുബഷീര്‍ വണ്ടിപ്പേട്ടയിലെ ഫ്രൂട്സ് കടയില്‍ ജോലിചെയ്യുന്നയാളാണ്. മന്ദലാംകുന്നുള്ള സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയ മുബഷീറിനെ വെള്ളിയാഴ്ച പുലര്‍ച്ചെ യുവതിയുടെ സഹോദരന്‍മാരും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.

    കറിക്കത്തി ഉപയോഗിച്ച് ആക്രമിച്ചശേഷം വാഹനത്തില്‍ കയറ്റി ബീച്ചില്‍ കൊണ്ടുപോയി മര്‍ദിക്കുകയും പിന്നീട് പൊന്നാനിയിലെ വീടിനുസമീപം റോഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കിണറ്റില്‍ മരിച്ചനിലയില്‍

    ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കിണറ്റിൽ മരിച്ചനിലയിൽ. കാട്ടായിക്കോണം മങ്ങാട്ടുകോണം രേഷ്മാ ഭവനില്‍ സെല്‍വരാജ് (46) ആണ് മരിച്ചത്. കേസില്‍ മൂന്നുമാസം മുമ്പാണ് സെല്‍വരാജ് ജാമ്യത്തില്‍ ഇറങ്ങിയത്.

    നടുറോഡില്‍ വെച്ച് 2021 ഓഗസ്റ്റ് 31-നായിരുന്നു സെല്‍വരാജ് ഭാര്യ പ്രഭ (ഷീബ-37)യെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ടോടെ വീട്ടുവളപ്പിലെ കിണറ്റില്‍ ആണ് സെൽവരാജിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സെല്‍വരാജിനെ കാണാതായ വിവരം ഇയാളുടെ അമ്മ നാട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ കിണറ്റില്‍ സെല്‍വരാജിനെ കണ്ടെത്തിയത്.

    കഴക്കൂട്ടത്തുനിന്നുള്ള അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തി ഇയാളെ പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് പോത്തന്‍കോട് പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

    പ്രഭ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരവെയാണ്സെല്‍വരാജ് കത്തികൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. മാരകമായി പരിക്കേറ്റ പ്രഭയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.
    Published by:Rajesh V
    First published: