Arrest | പണത്തിന്റെ പേരില്‍ തര്‍ക്കം; അരുവിക്കരയില്‍ യുവാവിന് നേരെ സഹോദരന്മാരുടെ ക്രൂരമര്‍ദനം, അറസ്റ്റ്
Arrest | പണത്തിന്റെ പേരില്‍ തര്‍ക്കം; അരുവിക്കരയില്‍ യുവാവിന് നേരെ സഹോദരന്മാരുടെ ക്രൂരമര്‍ദനം, അറസ്റ്റ്
ഇവരുടെ കടയ്ക്ക് മുന്നിൽ വച്ച് നിസ്സാറുമായി തർക്കവും കൈയേറ്റവുമുണ്ടായി പിന്നാലെ നിസ്സാറിനെ കടയ്ക്കുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മർദിക്കുകയായിരുന്നു
തിരുവനന്തപുരം അരുവിക്കരയിൽ യുവാവിന് ക്രൂരമർദനം. പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സഹോദരങ്ങള്‍ ചേർന്ന് യുവാവിനെ കടയക്കുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മർദിച്ചത്. നിസ്സാറെന്ന യുവാവിനെയാണ് തടികൊണ്ട് ഇവര്‍ ക്രൂരമായി മർദിച്ചത്.
സുൽഫി, സഹോദരൻ സുനീർ എന്നിവർ ചേർന്നാണ് യുവാവിനെ മർദ്ദിച്ചത്. ഇവരുടെ കടയ്ക്ക് മുന്നിൽ വച്ച് നിസ്സാറുമായി തർക്കവും കൈയേറ്റവുമുണ്ടായി. പിന്നീട് നിസ്സാറിനെ കടയ്ക്കുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മർദിക്കുകയായിരുന്നു. നേരത്തെ കോഴിക്കടയിലെ തൊഴിലാളിയായ യുവാവിനെ തട്ടികൊണ്ടുപോയി മർദിച്ച് റോഡിൽ ഉപേക്ഷിച്ച കേസിൽ പിടിലായ ഇവർ ജാമ്യത്തിലിറങ്ങിയ ശേഷമാണ് മറ്റൊരു ക്രൂരത കൂടി ചെയ്തത്. പ്രതികളെ അരുവിക്കര പോലീസ് കസ്റ്റഡിലെടുത്തു. പരിക്കേറ്റ നിസ്സാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരം പാറശാലയില്‍ (Parassala) മദ്യലഹരിയില്‍ അമിതവേഗത്തില്‍ (Over Speed) ഡോക്ടര്‍ ഓടിച്ച കാര്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക് . വ്യാഴാഴ്ച രാത്രി 11.15ന് പാറശാല ആശുപത്രി ജംക്ഷനിൽ ആയിരുന്നു അപകടം. പാറശാല നിന്നു നെയ്യാറ്റിൻകര ഭാഗത്തേക്ക് പോയ കാർ പോസ്റ്റിൽ തട്ടിയ ശേഷം കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. അപകട ശേഷവും നിർത്താതെ പാഞ്ഞ കാർ ദേശീയപാതയിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന യുവാക്കളെ ഇടിച്ചു വീഴ്ത്തിയ ശേഷം സമീപത്തെ ജ്വല്ലറിക്ക് മുന്നിലെ പില്ലർ തകർത്ത് എതിർദിശയിലേക്കു തിരിഞ്ഞാണ് നിന്നത്.
പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി ഡോക്ടർ ബാലമാരിമുത്തു ആണ് വാഹനം ഒാടിച്ചിരുന്നത്. വൈദ്യ പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. അപകടം കണ്ട് എത്തിയവരോടു പരുഷമായിട്ടാണ് ഇയാൾ പെരുമാറിയത്. പോലീസിന്റെ ചോദ്യങ്ങൾക്കും ഇയാള്‍ മറുപടി പറയാൻ തയാറായില്ല. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
അപകടത്തിൽ പരുക്കേറ്റ തിരുപൂറം പ്ലാന്തോട്ടം മുച്ചുട്ടാൻവിള വീട്ടിൽ പ്രശാന്ത് (26) സഹോദരൻ പ്രദീപ് (23) ബന്ധു കന്യാകുമാരി അഗസ്തീശ്വരം സ്വദേശി ഇശക്കിയപ്പൻ (27) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയിര സ്വദേശി ജിനോദിന്റെ ബൈക്കാണ് തകർന്നത്. അപകടം ഉണ്ടാക്ക്ിയ കാറിനു ഇൻഷുറൻസ് ഇല്ലെന്നും സൂചനകളുണ്ട്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.