• HOME
  • »
  • NEWS
  • »
  • crime
  • »
  • കഞ്ചാവ് ലഹരി; എസ്‌ഐയുടെ നെഞ്ചത്ത് ചവിട്ടി;തന്നേ അകത്തിടണമെന്ന ആവശ്യവുമായി യുവാവ്

കഞ്ചാവ് ലഹരി; എസ്‌ഐയുടെ നെഞ്ചത്ത് ചവിട്ടി;തന്നേ അകത്തിടണമെന്ന ആവശ്യവുമായി യുവാവ്

കഴിഞ്ഞ ദിവസമാണ് കഞ്ചാവ് ലഹരിയില്‍  പ്രതി പൊലീസ് സ്റ്റേഷനില്‍ എത്തി  ആക്രമണം നടത്തിയത്.

  • Share this:
    പത്തനംതിട്ട: ചിറ്റാര്‍ പൊലീസ് (Police) സ്റ്റേഷനില്‍ എത്തി ഗ്രേഡ് എസ്ഐയെ ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ചിറ്റാര്‍ മണക്കയം സ്വദേശി ഷാജി തോമസാണ് പിടിയിലായത്.

    കഴിഞ്ഞ ദിവസമാണ് കഞ്ചാവ് ലഹരിയില്‍  പ്രതി പൊലീസ് സ്റ്റേഷനില്‍ എത്തി  ആക്രമണം നടത്തിയത്. തന്നെ ഏതെങ്കിലും കേസില്‍ പിടിച്ച് അകത്തിടണമെന്ന ആവശ്യവുമായാണ് ഇയാള്‍ സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ ഇയാളെ പൊലീസ് ശാസിച്ച് തിരിച്ചയച്ചു.

    തുടര്‍ന്ന് പുറത്ത് പോയ പ്രതി സ്വകാര്യബസിന് നേരെ കല്ലെറിയുകയിയുന്നു. ഉടന്‍ തന്നെ പൊലീസ് പ്രതിയെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷനില്‍ എത്തിയ പ്രതി തല ഭിത്തിയിലിടിക്കുകയും പരാക്രമം കാണിക്കുകയും ചെയ്തു. സ്റ്റേഷനിലെ സ്‌കാനറും കസേരയും ബെഞ്ചും പ്രതി അടിച്ചുതകര്‍ത്തു.

    പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് എസ്ഐയുടെ നെഞ്ചില്‍ ചവിട്ടിയത് കഞ്ചാവ് ലഹരിയിലായിരുന്ന പ്രതി പൊലീസുകാരെ തുപ്പുകയും തെറിവിളിക്കുകയും ചെയ്തു. 5,000 രൂപയുടെ നഷ്ടം സ്റ്റേഷനില്‍ മാത്രം പ്രതി വരുത്തിവെച്ചിട്ടുണ്ട്. പ്രതിക്കെതിരെ നിരവധി മോഷണ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.

    Arrest | ദത്തെടുത്ത 17 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചു; വളർത്തു മാതാപിതാക്കളും ആൺമക്കളും പിടിയിൽ

    ചെന്നൈയില്‍ (Chennai) ദത്തെടുത്ത 17 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച (Rape ) കേസില്‍ വളര്‍ത്തു മാതാപിതാക്കളെയും അവരുടെ രണ്ട് ആണ്‍മക്കളെയും പൊലീസ്(Police) അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മൂന്നാമത്തെ മകനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

    പതിനേഴുകാരിയെ 2005ലാണ് ദമ്പതികള്‍ ദത്തെടുത്തത്. മകളില്ലാത്തതിനാല്‍ ഇയാളും ഭാര്യയും കൂടി ദത്തെടുക്കുന്നത്. പെണ്‍കുട്ടയുടെ മാതാപിതാക്കള്‍ വീട്ടിലെ പ്രയാസം കാരണം കുട്ടിയെ ദത്തിന് നല്‍കുകയായിരുന്നു എന്നാണ് വിവരം.

    അടുത്ത പെണ്‍കുട്ടി ഒരു വിവാഹത്തില്‍ അവളുടെ സ്വന്തം സഹോദരങ്ങളെ കണ്ടുമുട്ടി. വളര്‍ത്തു മാതാപിതാക്കളുടെ വീട്ടില്‍ താന്‍ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് അവള്‍ തന്റെ ഒരു സഹോദരനോട് വെളിപ്പെടുത്തിയിരുന്നു.

    പീഡനം തുടര്‍ന്ന സാഹചര്യത്തില്‍ പെണ്‍കുട്ടി തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്.പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛന്‍ ലോറി റിപ്പയര്‍ ഷെഡ് നടത്തുന്നയാളാണ്. ഇയാളുടെ രണ്ട് മക്കള്‍ ലോറി, കാര്‍ ഡ്രൈവര്‍മാരാണെന്നും മൂന്നാമത്തെ മകന്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ നത്തിയവരുകയാണ്.
    Published by:Jayashankar AV
    First published: