പാലക്കാട്: മൊബൈൽ ഫോണിൽ ശബ്ദം കൂട്ടി പാട്ടുവെച്ചതിന് യുവാവ് സഹോദരനെ അടിച്ചു കൊന്നു. പാലക്കാട് ജില്ലയിലെകൊപ്പം മുളയംകാവിലാണ് സംഭവം. മുളയംകാവ് സ്വദേശി സൻവർ ബാബുവാണ് ഇളയ സഹോദരൻ ഷക്കീറിൻ്റെ മർദ്ദനമേറ്റ് മരിച്ചത്. മൊബൈലിൽ ഉറക്കെ പാട്ടു വെച്ചതിന് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സൻവർബാബു മൊബൈലിൽ പാട്ടുവെച്ചപ്പോൾ ശബ്ദം കുറക്കാൻ ഷക്കീർ ആവശ്യപ്പെട്ടു. എന്നാൽ ശബ്ദം കുറയ്ക്കാതെ വന്നതോടെ ഷക്കീർ വീടിന് പുറക് വശത്ത് നിന്നും മരക്കഷണമെടുത്ത് സൻവർ ബാബുവിനെ മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് സൻവർ സാബു മരിച്ചത്. സംഭവത്തിൽ സഹോദരൻ ഷക്കീറിനെ കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. Also Read- ഭാര്യയുടെ വീട്ടിലെത്തിയ യുവാവ് തീകൊളുത്തി മരിച്ചു
അട്ടപ്പാടിയിലും സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. പട്ടണക്കൽ ആദിവാസി ഊരിലെ മരുതനാണ് കൊല്ലപ്പെട്ടത്. ജൂലൈ 29നാണ് പട്ടണക്കൽ ആദിവാസി ഊരിലെ മരുതനെ സഹോദരൻ പണലി അടിച്ചു കൊലപ്പെടുത്തിയത്. ഊരിൽ വെച്ച് ഇരുവരും വഴക്കുണ്ടാവുകയും തുടർന്ന് പണലി തൂമ്പ കൊണ്ട് അടിച്ചു. ഗുരുതര പരുക്കേറ്റ മരുതനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരിക്ക് വിറ്റതിൻ്റെ പണം പങ്കുവെയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണമായത്. പണലിയെ പൊലീസ് ഊരിൽ നിന്നും പിടികൂടി. മുൻപും സഹോദരങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നതായി ഊരു നിവാസികൾ പറയുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.