മുംബൈ: മഹാരാഷ്ട്രയില്‍ യുവതിയെ പറ്റിച്ച് ഫേസ്ബുക്കിലൂടെ പണം തട്ടിയെടുത്ത സുഹൃത്തിനെതിരെ പരാതി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവാണ് യുവതിയെ പറ്റിച്ച് 22.67 ലക്ഷം രൂപ തട്ടിയെടുത്തത്. താനെയില്‍ വർത്തക് നഗർ പൊലീസി സ്റ്റേഷന് പരിധിയിലാണ് സംഭവം. താനെ നഗരത്തില്‍ താമസിക്കുന്ന 36 കാരിയായ യുവതിയാണ് തട്ടിപ്പിനിരയായത്. യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്.
ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഓൺലൈൻ എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന യുവതിക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ഫേസ്ബുക്കില്‍ യുവാവിന്റെ ഫ്രണ്ട് റിക്വസ്റ്റ് വരുന്നത്. പരിചയപ്പെട്ട ഇരുവരും ചാറ്റിംഗ് പതിവായി. നല്ല സൗഹൃദമായി മുന്നോട്ടു പോകുന്നതിനിടെയാണ് യുവാവ് തന്റെ അമ്മയ്ക്ക് ഗുരുതര രോഗമാണെന്നും ചികിത്സയ്ക്കായി പണം ആവശ്യമുണ്ടെന്നും യുവതിയോട് പറയുന്നത്. യുവതിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മനസിലാക്കിയ യുവാവ് തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു.
Also read-ആ മദ്യകുപ്പി വഴിയിൽ കിടന്നു കിട്ടിയതല്ല; സിറിഞ്ച് ഉപയോഗിച്ച് വിഷം ചേർത്ത ബന്ധു അറസ്റ്റിൽ
യുവാവിന്റെ ആവശ്യപ്രകാരം യുവതി ആദ്യം കുറച്ച് പണം നല്‍ക്കുകയായിരുന്നു എന്നാൽ അമ്മയുടെ ചികിത്സയുടെ ആവശ്യം പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നു. 7,25,000 രൂപയും 15,42,688 രൂപയുടെ ആഭരണങ്ങളും യുവതി നല്കി.
ഒടുവില്‍ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ യുവാവ് ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
മെസേജിന് മറുപടി ഇല്ലാതായതോടെയാണ് താന്‍ പറ്റിക്കപ്പെട്ടെന്ന് യുവതിക്ക് മനസിലാക്കിയത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കഴിഞ്ഞ വ്യാഴ്ചയാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും വർത്തക് നഗർ പൊലീസ് സ്റ്റേഷനിൽ ഹൌസ് ഓഫീസര്‍ പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്, ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല, കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം ഇയാളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.