ഹൈദരബാദ്: അജ്ഞാത നമ്പറില്‍ നിന്ന് വന്ന വാട്സാപ്പ് വീഡിയോ കോള്‍ (WhatsApp video call) എടുത്തതിന് പിന്നാലെ യുവാവിന് നഷ്ടമാത് 55,000 രൂപ.നഗ്നദൃശ്യങ്ങള്‍ (morphed) പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് യുവാവില്‍ നിന്ന പണം തട്ടിയത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തനിക്ക് അജ്ഞാത വ്യക്തിയില്‍ നിന്ന് വീഡിയോ കോള്‍ വന്നത്, കോള്‍ എടുത്തപ്പോള്‍ ഒരു വീഡിയോ മാത്രമാണ് കണ്ടത്. പിന്നിട് പണം നല്‍കിയില്ലെങ്കില്‍ മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ പങ്കുവെക്കുമെന്ന മേസേജ് ലഭിച്ചതായും യുവാവ് പറഞ്ഞു.
ഭയന്ന യുവാവ് ആദ്യം 5,000 രൂപ നല്കി, പിന്നീട് പ്രതികള്‍ 30,000 രൂപ ആവശ്യപ്പെട്ടു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും പണം ആവശ്യപ്പെട്ടു അപ്പോള്‍ 20,000 രൂപ നല്കി. തുടര്‍ന്നും പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിച്ചു.
Arrest |സ്ത്രീകളെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യല്‍; ഇന്ത്യന്‍ എംബസി ജീവനക്കാരന് തിരുവനന്തപുരത്ത് പിടിയില്‍
സ്ത്രീകളെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തുവെന്ന പരാതിയില്‍ സൗദിയിലെ ഇന്ത്യന്‍ എംബസി ജീവനക്കാരന് (Indian embassy employee) തിരുവനന്തപുരത്ത് അറസ്റ്റില്‍ (arrest). ബാലാരമപുരം തേമ്പാമൂട് സ്വദേശി പ്രണവ് കൃഷ്ണയാണ് പിടിയിലായത്. സൗദിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രണവ് കൃഷ്ണയ്ക്കെതിരെ തിരുവനന്തപുരം റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ കേസുണ്ടായിരുന്നു. സ്ത്രീകളെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തിരുന്നത്. ഒരു വര്‍ഷത്തോളമായി ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്യുകയായിരുന്ന പ്രണവ് കൃഷ്ണ അവധിക്ക് ഇന്ന് നാട്ടിലെത്തിയതായിരുന്നു. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ഇയാളെ ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള അധികൃതര്‍ തടഞ്ഞുവെച്ചു. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് പോലീസ് പിന്നീട് രേഖപ്പെടുത്തി.
Also Read- ക്യാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിനകത്ത് സ്വര്‍ണം കടത്താന്‍ ശ്രമം; കൊച്ചിയില്‍ ഒരാള്‍ അറസ്റ്റില്‍
ഇന്റര്‍നെറ്റ്, വിദേശ നമ്പറുകളിലൂടെയാണ് ഇയാള്‍ സ്ത്രീകളെ വിളിച്ച് ശല്യം ചെയ്തിരുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ സ്ത്രീയെ ഒന്നര വര്‍ഷത്തോളമായി ഇത്തരത്തില്‍ ശല്യം ചെയ്യുന്നുണ്ട്. ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.