HOME /NEWS /Crime / Attack |കഞ്ചാവ് ഉപയോഗവും ബൈക്കില്‍ അഭ്യാസവും; പരാതി നല്‍കിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച് വിദ്യാര്‍ത്ഥികള്‍

Attack |കഞ്ചാവ് ഉപയോഗവും ബൈക്കില്‍ അഭ്യാസവും; പരാതി നല്‍കിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച് വിദ്യാര്‍ത്ഥികള്‍

മുഖത്ത് കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷമായിരുന്നു മര്‍ദനം. മര്‍ദനത്തില്‍ യുവാവിന്റെ മുഖത്തെ എല്ലുകള്‍ പൊട്ടിയിട്ടുണ്ട്.

മുഖത്ത് കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷമായിരുന്നു മര്‍ദനം. മര്‍ദനത്തില്‍ യുവാവിന്റെ മുഖത്തെ എല്ലുകള്‍ പൊട്ടിയിട്ടുണ്ട്.

മുഖത്ത് കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷമായിരുന്നു മര്‍ദനം. മര്‍ദനത്തില്‍ യുവാവിന്റെ മുഖത്തെ എല്ലുകള്‍ പൊട്ടിയിട്ടുണ്ട്.

  • Share this:

    തിരുവനന്തപുരം: ബൈക്കില്‍ അഭ്യാസ പ്രകടനവും ലഹരി ഉപയോഗവും ചൂണ്ടിക്കാണിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി നല്‍കിയ യുവാവിന് ക്രൂര മര്‍ദനം. വര്‍ക്കല ചാവടിമുക്ക് സ്വദേശി അനു(32)വിനെയാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്. മാര്‍ച്ച് 31നാണ് സംഭവം.

    വീടിനു സമീപമുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നതും ബൈക്കില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതും ചൂണ്ടിക്കാണിച്ച് അനു അടക്കമുള്ള നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആദ്യം സ്‌കൂളില്‍ പരാതിപ്പെട്ടെങ്കിലും വിദ്യാര്‍ഥികളുടെ ശല്യം രൂക്ഷമായതോടെ അയിരൂര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അനുവിനെ മര്‍ദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.

    മാര്‍ച്ച് 31-ന് രാത്രി സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ അനുവിനെ ആക്രമിച്ചത്. മുഖത്ത് കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷമായിരുന്നു മര്‍ദനം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം വര്‍ക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് ഫോര്‍ട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മര്‍ദനത്തില്‍ യുവാവിന്റെ മുഖത്തെ എല്ലുകള്‍ പൊട്ടിയിട്ടുണ്ട്.

    വിദ്യാര്‍ത്ഥികള്‍ക്കെതിരെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം അനുവിന്റെ കുടുംബം അയിരൂര്‍ പോലീസിനും വര്‍ക്കല ഡിവൈ.എസ്.പിക്കും പരാതി നല്‍കി. സംഭവത്തില്‍ അയിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    കഞ്ചാവ് ലഹരി; എസ്‌ഐയുടെ നെഞ്ചത്ത് ചവിട്ടി;തന്നേ അകത്തിടണമെന്ന ആവശ്യവുമായി യുവാവ്

    പത്തനംതിട്ട: ചിറ്റാര്‍ പൊലീസ് (Police) സ്റ്റേഷനില്‍ എത്തി ഗ്രേഡ് എസ്ഐയെ ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ചിറ്റാര്‍ മണക്കയം സ്വദേശി ഷാജി തോമസാണ് പിടിയിലായത്.

    കഴിഞ്ഞ ദിവസമാണ് കഞ്ചാവ് ലഹരിയില്‍  പ്രതി പൊലീസ് സ്റ്റേഷനില്‍ എത്തി  ആക്രമണം നടത്തിയത്. തന്നെ ഏതെങ്കിലും കേസില്‍ പിടിച്ച് അകത്തിടണമെന്ന ആവശ്യവുമായാണ് ഇയാള്‍ സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ ഇയാളെ പൊലീസ് ശാസിച്ച് തിരിച്ചയച്ചു.

    തുടര്‍ന്ന് പുറത്ത് പോയ പ്രതി സ്വകാര്യബസിന് നേരെ കല്ലെറിയുകയിയുന്നു. ഉടന്‍ തന്നെ പൊലീസ് പ്രതിയെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷനില്‍ എത്തിയ പ്രതി തല ഭിത്തിയിലിടിക്കുകയും പരാക്രമം കാണിക്കുകയും ചെയ്തു. സ്റ്റേഷനിലെ സ്‌കാനറും കസേരയും ബെഞ്ചും പ്രതി അടിച്ചുതകര്‍ത്തു.

    പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് എസ്ഐയുടെ നെഞ്ചില്‍ ചവിട്ടിയത് കഞ്ചാവ് ലഹരിയിലായിരുന്ന പ്രതി പൊലീസുകാരെ തുപ്പുകയും തെറിവിളിക്കുകയും ചെയ്തു. 5,000 രൂപയുടെ നഷ്ടം സ്റ്റേഷനില്‍ മാത്രം പ്രതി വരുത്തിവെച്ചിട്ടുണ്ട്. പ്രതിക്കെതിരെ നിരവധി മോഷണ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.

    First published:

    Tags: Attack, Brutally beat, Drugs, School students