• HOME
  • »
  • NEWS
  • »
  • crime
  • »
  • ഭാര്യയെയും മാതാപിതാക്കളെയും യുവാവ് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു

ഭാര്യയെയും മാതാപിതാക്കളെയും യുവാവ് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു

ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരേയും തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • Last Updated :
  • Share this:
    തൃശൂര്‍: ഭാര്യയെയും മാതാപിതാക്കളേയും യുവാവ് വെട്ടി പരിക്കേല്‍പ്പിച്ചു. തൃശൂര്‍ തളിക്കുളം അരവശ്ശേരി വീട്ടില്‍ നൂറുദ്ദീന്‍ (55), ഭാര്യ നസീമ (50), ദമ്പതികളുടെ മകള്‍ അഷിത (25) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. നുറൂദ്ദീന്റെ തലയിലും അഷിതയുടെ ദേഹത്ത് മുഴുവനും വെട്ടേറ്റ മുറിവുകളുണ്ട്.

    ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരേയും തൃശൂരിലെ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ മൂന്ന് പേരും അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവരെ ആക്രമിച്ച അഷിതയുടെ ഭര്‍ത്താവ് ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.

    ഒളിച്ചുകളിക്കുന്നതിനിടെ 16കാരിയെ വീട്ടില്‍ കയറ്റി പീഡിപ്പിച്ചു; 55കാരന് ഏഴുവര്‍ഷം കഠിനതടവ്

    പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കോട്ടയ്ക്കകം ഒന്നാം പുത്തൻതെരുവിൽ ചിന്ന ദുരൈയ്ക്ക് (55) തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ഏഴു വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും 3 മാസവും കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദർശൻ വിധിയിൽ പറഞ്ഞു. പിഴത്തുകയിൽ 30,000 രൂപ ഇരയായ പെൺകുട്ടിക്ക് നൽകണം.

    2020 ഏപ്രിൽ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുണിക്കടയിൽ ജീവനക്കാരനായിരുന്ന തൂത്തുക്കുടി സ്വദേശിയായ പ്രതി ഒന്നാം പുത്തൻതെരുവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടി സംഭവദിവസം സഹോദരനും കൂട്ടുകാരുമായി ചിന്നദുരെയുടെ വീടിനു മുന്നിൽ ഒളിച്ച് കളിക്കുകയായിരുന്നു.

    Also Read- അടിവസ്ത്രത്തിലും പാന്റിലും തേച്ചുപിടിപ്പിച്ച് ഒന്നരക്കിലോ സ്വർണം; കരിപ്പൂരിൽ 43കാരൻ പിടിയിൽ

    പീഡിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെ പ്രതി പെൺകുട്ടിയോട് തന്റെ വീടിനുള്ളിൽ കയറി ഒളിച്ചിരിക്കാൻ പറഞ്ഞു. പെൺകുട്ടിയും സഹോദരനും കൂടി വീട്ടിനുള്ളിൽ കയറി. സഹോദരൻ ഒളിക്കാൻ പോയ തക്കം നോക്കി പ്രതി കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. കുട്ടി കരഞ്ഞ് കൊണ്ട് കൂട്ടുകാരോട് പറഞ്ഞു. വീട്ടുകാർ ഫോർട്ട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതിയെ അറസ്റ്റു ചെയ്തു.

    പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു. ഫോർട്ട് എസ്ഐമാരായ എസ് വിമൽ, സജു എബ്രഹാം എന്നിവരാണ് അന്വഷണം നടത്തിയത്. പ്രതി ജയിലിൽ കിടന്ന കാലയളവ് കുറച്ചിട്ടുണ്ട്.
    Published by:Rajesh V
    First published: