നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കാമുകിക്കൊപ്പമുള്ള ലൈംഗിക വിഡിയോ പുറത്തുവിടുമെന്ന്​ കൗമാരക്കാരുടെ സംഘത്തിന്റെ ഭീഷണി; 32കാരൻ ജീവനൊടുക്കിയ നിലയിൽ

  കാമുകിക്കൊപ്പമുള്ള ലൈംഗിക വിഡിയോ പുറത്തുവിടുമെന്ന്​ കൗമാരക്കാരുടെ സംഘത്തിന്റെ ഭീഷണി; 32കാരൻ ജീവനൊടുക്കിയ നിലയിൽ

  കൗമാരക്കാരായ നാലംഗ സംഘം ഇവരുടെ വീഡിയോ ഒളിച്ചിരുന്നു പകർത്തുകയും ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു,

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ബെംഗളൂരു: കാമുകിക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ കാണിച്ച്​ ​പ്രായപൂർത്തിയാകാത്ത നാലുപേ​ർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന്​ 32കാരൻ ആത്മഹത്യ ചെയ്​തു. ചാമുണ്ഡേശ്വരി ഇലക്​ട്രിസിറ്റി സപ്ലൈ ​കോർപറേഷനിലെ കരാർ തൊഴിലാളിയായ ജൂനിയർ അസിസ്റ്റന്റ്​ സുപ്രീതിനെയാണ്​ ​ഹോട്ടൽ മുറിയിൽ​ വിഷം കഴിച്ച്​ മരിച്ചനിലയിൽ കണ്ടെത്തിയത്​. പ്രായപൂർത്തിയാകാത്ത നാലുപേർ ചേർന്ന്​ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ്​ താൻ ആത്മഹത്യ​ ചെയ്യുന്നതെന്ന സുപ്രീതിന്റെ കുറിപ്പ്​ പൊലീസ്​ കണ്ടെടുത്തു. നാലുപേരെയും പൊലീസ്​ അറസ്റ്റ്​​ ചെയ്യുകയും ചെയ്​തു.

   Also Read- സദാചാരഗുണ്ടകളുടെ മര്‍ദനത്തിന് ഇരയായ അധ്യാപകന്‍ ജീവനൊടുക്കിയ സംഭവം; രണ്ടു പേര്‍ പിടിയില്‍

   ഹോട്ടലിൽ മുറി ബുക്ക് ചെയ്ത ശേഷമായിരുന്നു സുപ്രീത് ജീവനൊടുക്കിയത്. രാ​ത്രി ഒരു മണിയോടെ മുറിയിൽ നിന്ന്​ വെള്ളം വരുന്നത്​ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വാതിൽ മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന്​ ജീവനക്കാർ ഡ്യൂപ്ലിക്കേറ്റ്​ താക്കോൽ ഉപയോഗിച്ച്​ അകത്ത്​ കടക്കുകയായിരുന്നു. അപ്പോൾ ശുചിമുറിയിൽ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു സുപ്രീത്.​ വിഷം കഴിച്ചതിന്​ ശേഷം ശുചിമുറിയിൽ പോയതാകാമെന്നും അവിടെയെത്തി പെപ്പ്​ അടക്കുന്നതിന്​ മുമ്പ്​ കുഴഞ്ഞുവീണിരിക്കാമെന്നുമാണ് പൊലീസ് പറയുന്നത്.

   Also Read- വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ തെറ്റായി പ്രചരിപ്പിച്ച സംഭവം; അഞ്ചു പേര്‍ അറസ്റ്റില്‍

   പൊലീസ്​ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്. പ്രായപൂർത്തിയാകാത്ത നാലുപേരുടെ പേരുകൾ ആത്മഹത്യ കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു. കാമുകിയുമായുള്ള ലൈംഗിക വിഡിയോകൾ പണം നൽകിയില്ലെങ്കിൽ പുറത്തുവിടുമെന്ന്​ ഇവർ സുപ്രീതിനെ ഭീഷണിപ്പെടുത്തിയിരുന്നു.

   സുപ്രീത്​ കാമുകിയെ കാണാനായി അർസി​കേരെയിലെ താമസ സ്ഥലത്തെത്തിയിരുന്നു. തൊട്ടടുത്തായിരുന്നു നാലു​ ​കൗമാരക്കാരുടെയും താമസം. ഇവർ സുപ്രീതി​ന്റെയും കാമുകിയുടെയും ദൃശ്യങ്ങൾ ഒളിച്ചിരുന്ന്​ വിഡിയോയിൽ പകർത്തുകയായിരുന്നു. വിഡിയോ കാണിച്ച്​ ഇവർ 5000 രൂപ വരെ സുപ്രീതിൽനിന്ന്​ കൈപറ്റിയിരുന്നു. പിന്നീട്​ കൂടുതൽ പണം നൽകിയില്ലെങ്കിൽ വിഡിയോ പുറത്തുവിടുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പൊലീസ്​ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.

   Also Read- സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ നായരെ ആക്രമിച്ച സംഭവം; ആക്രമ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Rajesh V
   First published:
   )}