HOME /NEWS /Crime / ഉറങ്ങിക്കിടന്ന അമ്മയുടെ തലയില്‍ അമ്മിക്കല്ലിട്ടശേഷം ചിരവകൊണ്ട് തലയടിച്ച് തകര്‍ത്ത മകൻ തൂങ്ങിമരിച്ചു

ഉറങ്ങിക്കിടന്ന അമ്മയുടെ തലയില്‍ അമ്മിക്കല്ലിട്ടശേഷം ചിരവകൊണ്ട് തലയടിച്ച് തകര്‍ത്ത മകൻ തൂങ്ങിമരിച്ചു

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി

  • Share this:

    കാസര്‍കോട്: ഉറങ്ങിക്കിടന്ന അമ്മയുടെ തലയിൽ അമ്മിക്കല്ലിട്ട ശേഷം ചിരവകൊണ്ട് തല അടിച്ചുതകർത്ത വിദ്യർഥിയായ മകൻ ആത്മഹത്യ ചെയ്ചു. കാഞ്ഞങ്ങാട് മടിക്കൈ ആലയിലെ പട്ടുവക്കാരൻ വീട്ടിൽ സുധയുടെ മകൻ സുജിത്ത്(19) ആണ് ക്രൂരമായി അക്രമിച്ച ശേഷം ജീവനൊടുക്കിയത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

    ബോധം തെളിഞ്ഞ് കണ്ണ് തുറന്ന് നോക്കിയപ്പോഴാണ് മകനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. സുധ അലറിവിളിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരേയും ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും സുജിത്ത് മരണപ്പെട്ടിരുന്നു.

    Also Read-കൊല്ലം ചടയമംഗലത്ത് അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

    തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. കയ്യൂര്‍ ഐടിഐയിലെ ഒന്നാം വർഷ വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട സുജിത്ത്. സുധയുടെ ഭര്‍ത്താവ് വര്‍ഷങ്ങൾക്ക് മുൻപേ ഇവരെ ഉപേക്ഷിച്ചു പോയിരുന്നു. അമ്മയും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

    Also Read-അമ്മ ഇഷ്‌ടഭക്ഷണം തയാറാക്കി നൽകിയില്ല; 16കാരി തൂങ്ങിമരിച്ചു

    ഓണാഘോഷത്തിന്റെ ഭാഗമായി മടിക്കൈ ആലിയിൽ അഴിക്കോടന്‍ ക്ലബിന്റെ നേതൃത്വത്തില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇത് കാണാൻ ചെന്ന സുജിത്ത് രാത്രി വൈകിയാണ് വീട്ടിലെത്തിയത്. വൈകിയതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കിട്ടതാകാം സുജിത്തിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    First published:

    Tags: Kasaragod, Murder, Suicide