• HOME
  • »
  • NEWS
  • »
  • crime
  • »
  • അയൽവാസിയായ 17കാരന് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ യുവാവിന് 30,250 രൂപ പിഴ

അയൽവാസിയായ 17കാരന് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ യുവാവിന് 30,250 രൂപ പിഴ

പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പതിനേഴുകാരൻ പിടിയിലാകുന്നത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    മലപ്പുറം: അയൽവാസിയായ 17കാരന് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ യുവാവിന് 30250 രൂപ പിഴ. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് യുവാവിനെ ശിക്ഷിച്ചത്. പിഴ ശിക്ഷ കൂടാതെ കോടതി പിരിയും വരെ തടവും വിധിച്ചു. വെള്ളയൂർ പൂങ്ങോട് ചെറുതുരുത്തി നൂറുദ്ദീൻ (40)നെയാണ് മജിസ്ട്രേറ്റ് എം എ അഷ്റഫ് ശിക്ഷിച്ചത്.

    Also Read-അത്യപൂർവ നടപടി; സ്കൂട്ടര്‍ യാത്രക്കാരിയുടെ മരണത്തിനിടയാക്കിയ ബൈക്കോടിച്ചയാളുടെ ലൈസെന്‍സ് റദ്ദാക്കി

    2022 നവംബർ 12നാണ് കേസിനാസ്പദമായ സംഭവം. കാളികാവ് എസ് ഐയായിരുന്ന ടി കെ ജയപ്രകാശും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ് പതിനേഴുകാരൻ പിടിയിലാകുന്നത്. വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് കുട്ടിയെ സിവിൽ പൊലീസ് ഓഫീസർക്കൊപ്പം വീട്ടിലെത്തിച്ചു.

    Published by:Jayesh Krishnan
    First published: