• HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രണയം നടിച്ച് ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 29കാരന് എട്ടുവർഷം കഠിന തടവ്

പ്രണയം നടിച്ച് ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 29കാരന് എട്ടുവർഷം കഠിന തടവ്

പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ തടവ് അനുഭവിക്കണം

  • Share this:

    തിരുവനന്തപുരം: പതിനാലുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതിയായ വട്ടിയൂർക്കാവ് നെട്ടയം ശ്രീരാമകൃഷ്ണ ആശ്രമത്തിന് സമീപം കൃഷ്ണ ഭവനിൽ ലാൽ പ്രകാശിനെ (29) തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി എട്ട് വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്ജി സുദർശൻ വിധിയിൽ പറയുന്നു. പിഴത്തുക ഇരയക്ക് നൽക്കാനും ഉത്തരവുണ്ട്.

    2013 മേയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പ്രതി ഒമ്പതാം ക്ലാസ്സിൽ പഠിച്ചിരുന്ന കുട്ടിയെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതിയുടെ കൂട്ടുകാരന്റെ വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. ഇവിടെ വെച്ച് പ്രതി കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രതി കുട്ടിയെ വീട്ടുകാരോട് ബന്ധപ്പെടാനോ പുറത്തേക്ക് പോകാനോ സമ്മതിച്ചില്ല.

    Also Read- കോൺഗ്രസ് സംഘടനാ നേതാവിനെതിരെ സഹപ്രവർത്തകയുടെ പീഡന പരാതി; ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

    വീട്ടുകാർ കുട്ടിയെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താത്തതിനാൽ പേട്ട പൊലീസിൽ പരാതി നൽകി.
    രണ്ടാഴ്ച കഴിഞ്ഞ് കുട്ടി മറ്റൊരു ഫോണിൽ നിന്ന് അമ്മയെ വിളിച്ച് സംസാരിക്കുകയായിരുന്നു. തുടർന്ന് പേട്ട പൊലീസും വീട്ടുകാരും ചേർന്ന് വീട്ടിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തി.

    Also Read- വിദേശജോലിക്ക് വരുമാന സർട്ടിഫിക്കറ്റിനായി 10,000 രൂപ കൈക്കൂലി; തഹസീൽദാർ വിജിലൻസ് പിടിയിൽ

    പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഭിഭാഷകരായ എം മുബീന, ആർ‌ വൈ അഖിലേഷ് ഹാജരായി. പ്രോസിക്യൂഷൻ 26 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകളും 19 തൊണ്ടിമുതലുകളും ഹാജരാക്കി. പേട്ട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരായിരുന്ന എസ് അരുൺകുമാർ, എ അഭിലാഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

    Published by:Rajesh V
    First published: