• HOME
 • »
 • NEWS
 • »
 • crime
 • »
 • Murder |പാത്രം കഴുകാന്‍ ആവശ്യപ്പെട്ടതിന് കൂടെ താമസിക്കുന്നയാളെ കുത്തിക്കൊന്നു; യുവാവ് അറസ്റ്റില്‍

Murder |പാത്രം കഴുകാന്‍ ആവശ്യപ്പെട്ടതിന് കൂടെ താമസിക്കുന്നയാളെ കുത്തിക്കൊന്നു; യുവാവ് അറസ്റ്റില്‍

നെഞ്ചിന്റെ ഇടത് ഭാഗത്ത് ആഴത്തിലേറ്റ കുത്താണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

 • Share this:
  പൂനെ: പാത്രം കഴുകാന്‍ ആവശ്യപ്പെട്ടതിന് ഒരുമിച്ച് താമസിക്കുന്നയാളെ കൊലപ്പെടുത്തിയ 21കാരന്‍ അറസ്റ്റില്‍. പൂനെയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഒഡീഷയിലെ ദേന്‍കനാല്‍ സ്വദേശിയായ അമര്‍ ബസന്ത് മഹോപാത്രയാണ് (28) കൊല്ലപ്പെട്ടത്. ഒഡീഷയിലെ കട്ടക്ക് ജില്ലക്കാരനായ അനില്‍കുമാര്‍ ശരത്കുമാര്‍ ദാസ് ആണ് പിടിയിലായത്.

  ഇരുവരെയും കൂടാതെ മുറിയില്‍ താമസിക്കുന്ന മൂന്നാമത്തെയാളാണ് സംഭവം പൊലീസില്‍ അറിയിച്ചത്. മൂന്നുപേരും പൂനെയില്‍ ബാര്‍ബര്‍മാരായ ജോലി ചെയ്യുകയായിരുന്നു.

  ബാനര്‍ പ്രദേശത്തെ ടെലി?ഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപമാണ് ഇവര്‍ വാടകക്ക് താമസിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് രാവിലെ മുതല്‍ കഴുകാതെ കിടക്കുന്ന പാത്രം വൃത്തിയാക്കാനായി മഹോപാത്ര ദാസിനോട് ആവശ്യപ്പെട്ടത്. ഇത് കേട്ട് ദേഷ്യപ്പെട്ട ദാസ് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. നെഞ്ചിന്റെ ഇടത് ഭാഗത്ത് ആഴത്തിലേറ്റ കുത്താണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

  പമ്പ്‌സെറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് ദളിത് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

  ബെംഗളൂരു: മോഷണക്കുറ്റം ആരോപിച്ച് തുമക്കൂരുവില്‍ 2 ദളിത് യുവാക്കളെ തല്ലിക്കൊന്നു. തുമക്കൂരു ഗുബ്ബി പെദ്ദേനഹള്ളിയില്‍ വെള്ളിയാഴ്ചയാണ് ഓട്ടോറിക്ഷാ ഡ്രൈവറായ കെ.ഗിരീഷ് (32), ഗിരീഷ് മുദലഗിരിയപ്പ (34) എന്നിവരുടെ മൃതദേഹം കണ്ടെത്തിയത്.

  പമ്പ്‌സെറ്റ് മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. വ്യാഴാഴ്ച രാത്രി നന്ദീഷ് എന്നയാള്‍ ഇവരെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. ആദ്യം ഓടിരക്ഷപ്പെടാതിരിക്കാന്‍ ഓലമടലുകള്‍ കൂട്ടിയിട്ട് കത്തിച്ച് ഇരുവരുടേയും കാലുകള്‍ പൊള്ളിച്ച ശേഷം ചോദ്യം ചെയത് സംഘം ചേര്‍ന്നു തല്ലിക്കൊന്നു എന്നാണ് കേസ്.

  മൃതദേഹം കുളത്തില്‍ നിന്നും പാടത്തു നിന്നുമാണ് കണ്ടെടുത്തത്. ഇരുവരും വിവിധ മോഷണക്കേസുകളില്‍ പ്രതികളാണ്. പ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെയാണ് അതിക്രമം.

  Rape |പതിനൊന്നുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രായപൂര്‍ത്തിയാകാത്ത ആറ് പേര്‍ പിടിയില്‍

  റാഞ്ചി: പതിനൊന്നുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തിനും 15നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്. ജാര്‍ഖണ്ഡിലെ കുന്തി ജില്ലയില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.

  പെണ്‍കുട്ടി അടുത്തുള്ള ഗ്രാമത്തിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. വിവാഹ വീട്ടില്‍ നൃത്ത പരിപാടിക്കിടെ ആണ്‍കുട്ടികളുമായി വഴക്കുണ്ടായി. പെണ്‍കുട്ടിക്ക് ഇവരെ മുന്‍പരിചയമുണ്ടായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്തുടര്‍ന്നെത്തിയ സംഘം പെണ്‍കുട്ടിയെ ബലമായി വിജനമായ സ്ഥലത്തേക്ക് പിടിച്ചുകൊണ്ടുപോയി കൂട്ട മാനഭംഗത്തിനിരയാക്കുകയായിരുന്നു.

  ഓടി രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ് രക്ഷിതാക്കളെ വിവരം അറിയിച്ചത്. നാണക്കേട് ഭയന്ന് ആദ്യം പരാതി നല്‍കാന്‍ വിസമ്മതിച്ച കുടുംബം, പിന്നീട് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
  Published by:Sarath Mohanan
  First published: