• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest| 17കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടി; യുവാവ് അറസ്റ്റില്‍

Arrest| 17കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടി; യുവാവ് അറസ്റ്റില്‍

ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം, സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തു.

  • Share this:
    അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ (minor girl) വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവിനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഏനാദിമംഗലം മാരൂര്‍ കണ്ടത്തില്‍പറമ്പില്‍ വീട്ടില്‍ ആര്‍.അജിത്ത് (21)നെയാണ് അറസ്റ്റ് ചെയ്തത്.

    ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് ഇയാള്‍ വശത്താക്കുകയായിരുന്നു. തുടര്‍ന്ന് രാത്രിയില്‍ പെണ്‍കുട്ടിയുടെ കിടപ്പുമുറിയില്‍ അതിക്രമിച്ചു കയറി ലൈംഗിക പീഡനത്തിന് വിധേയയാക്കി. ഇത് മൊബൈലില്‍ പകര്‍ത്തിയശേഷം, സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തതായാണ് പരാതി.

    അടൂര്‍ ഡിവൈ.എസ്.പി. ആര്‍.ബിനുവിന്റെ മേല്‍നോട്ടത്തില്‍ അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷ്, എസ്.ഐ. മാരായ മനീഷ്, ബിജു ജേക്കബ്, സി.പി.ഒ. മാരായ സൂരജ്, റോബി, ശ്രീജിത്ത്, വനിതാ പോലീസ് അനൂപ എന്നിവരാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.

    Also read: Sexual Assault | പ്രാർത്ഥനയുടെ മറവിൽ കാസര്‍കോട് വീട്ടമ്മയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിന തടവും പിഴയും

    Arrest | മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി യുവതി; ഇരുവരും അറസ്റ്റിൽ

    കൊല്ലം: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോയ യുവതിയെയും കാമുകനെയും പൊലീസ് (Kerala Police) അറസ്റ്റ് (Arrest) ചെയ്തു. കൊല്ലം പുത്തൂർ സ്വദേശിനിയായ യുവതിയാണ് അറസ്റ്റിലായത്. പുത്തൂർ മാറനാട് പകുതിപ്പാറ സ്വദേശി രാധിക (34) ആണ് പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. ആലുവയിൽ സ്ഥിരതാമസമാക്കിയ കൊല്ലം മൈനാ4ഗപ്പള്ളി സ്വദേശി മണിലാലിന്(39) ഒപ്പമാണ് യുവത് നാടുവിട്ടത്.

    ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിവന്ന പൊലീസ് ആലുവയിൽ നിന്നാണ് മണിലാലിനെയും രാധികയെയും കസ്റ്റഡിയിലെടുത്തത്. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ് മണിലാൽ ഏറെക്കാലമായി ഇയാൾ ഭാര്യയുമായി അകന്നുകഴിയുകയാണ്. ഇതിനിടെയാണ് രാധികയുമായി അടുപ്പത്തിലായതും ഇരുവരും ചേർന്ന് നാടുവിട്ടത്. രാധികയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ബാല നീതി വകുപ്പ് പ്രകാരമാണ് രാധികയുടെയും മണിലാലിന്‍റെയും പേരിൽ പൊലീസ് കേസെടുത്തത്. ഇരുവരെയും കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    ഐഎസ്എഎച്ച്ഒ ബി സുഭാഷ് കുമാർ, എസ് ഐ ടി ജെ ജയേഷ്, ക്രൈം എസ് ഐ ഭാസി, സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ ഒ പി മധു, എസ് സി പി ഒ മാരായ ഗോപകുമാർ, സജു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് ആലുവയിലെത്തി രാധികയെയും മണിലാലിനെയും പിടികൂടിയത്.
    Published by:Sarath Mohanan
    First published: