• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest |കഞ്ചാവ് പിടിക്കാന്‍ 21കാരന്റെ വീട്ടിലെത്തി; പോലീസ് കണ്ടെടുത്തത് തോക്ക് അടക്കമുള്ള മാരകയുധങ്ങള്‍

Arrest |കഞ്ചാവ് പിടിക്കാന്‍ 21കാരന്റെ വീട്ടിലെത്തി; പോലീസ് കണ്ടെടുത്തത് തോക്ക് അടക്കമുള്ള മാരകയുധങ്ങള്‍

നൗഫലിന് കഞ്ചാവ് കച്ചവടമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് മംഗലപുരം പോലീസ് ഇയാളുടെ വീട്ടിലെത്തിയത്.

  • Share this:
    തിരുവനന്തപുരം: കഞ്ചാവ് പിടിക്കാനായി യുവാവിന്റെ വീട്ടിലെത്തിയ പോലീസ് വാളുകളും തോക്കും അടക്കമുള്ള മാരകായുധങ്ങള്‍ കണ്ടെടുത്തു. തിരുവനന്തപുരം തോന്നയ്ക്കലിലെ ഫൈസല്‍ മന്‍സിലില്‍ നൗഫലിന്റെ (21) വീട്ടില്‍ നിന്നാണ് പോലീസ് മാരകായുധങ്ങള്‍ കണ്ടെടുത്തത്. അഞ്ച് വാളുകളും അഞ്ച് കത്തികളും ഒരു എയര്‍ഗണ്ണും 20 ഗ്രാം കഞ്ചാവുമാണ് പോലീസ് പരിശോധനയില്‍ ലഭിച്ചത്.

    നൗഫലിന് കഞ്ചാവ് കച്ചവടമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് മംഗലപുരം പോലീസ് ഇയാളുടെ വീട്ടിലെത്തിയത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവിന് പുറമേ മാരകായുധങ്ങളും കണ്ടെടുത്തത്.

    ആയുധങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നൗഫലിനെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി.

    Arrest | നെഞ്ചുവേദന അഭിനയിച്ചു; പൊലീസ് ജീപ്പില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടിച്ചു

    കാസര്‍കോട്: ചന്ദനമുട്ടികള്‍ കടത്തിയ കേസില്‍ റിമാന്‍ഡിലായ പ്രതി പൊലീസ് ജീപ്പില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമം. അമ്പലത്തറയില്‍ ചന്ദനമുട്ടികള്‍ സഹിതം വനപാലകര്‍ പിടിച്ച ബേഡഡുക്ക ചേരിപ്പാടിയിലെ വിഷ്ണുദാസ് (21) ആണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ജീപ്പില്‍ നിന്ന് ചാടി നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ജയിലധികൃതര്‍ ഓടിച്ചിട്ട് പിടിച്ചു.

    കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ റിമാന്‍ഡിലായ ഇയാള്‍ രണ്ടുദിവസം ലഹരി കിട്ടാതായപ്പോള്‍ നെഞ്ചുവേദന അഭിനയിക്കുകയായിരുന്നു. രാത്രി പത്തുമണിയോടെ നെഞ്ചുവേദനയെന്നു പറഞ്ഞു പിടഞ്ഞ ഇയാളെയും കൊണ്ട്‌ ജയിലധികൃതര്‍ ജില്ലാ ആശുപത്രിയിലെത്തി. പരിശോധനയില്‍ പ്രശ്നമൊന്നുമില്ലെന്ന് വ്യക്തമായതോടെ ജയിലിലേക്കു തിരിച്ചു. ഇതിനിടെയാണ് ഇയാള്‍ ജീപ്പില്‍നിന്ന് പുറത്തേക്കു ചാടിയത്.

    ജില്ലാ ജയിലിലെ അസി. പ്രിസണര്‍ ഓഫീസര്‍മാരായ കെ.വി. സുര്‍ജിത്ത്, സി.ജെ. ബാബു, ഡെപ്യൂട്ടി പ്രിസണര്‍ ഓഫീസര്‍ എന്‍.വി. പുഷ്പരാജ് എന്നിവര്‍ പിന്നാലെ ഓടി. ആശുപത്രി മതിലരികില്‍ ഒളിച്ചിരുന്ന പ്രതിയെ മൂന്നുപേരും ചേര്‍ന്ന് പിടിച്ചു. കഞ്ചാവോ മദ്യമോ കിട്ടാത്തതിനാലാണ് ചാടിയതെന്ന് ഇയാള്‍ ജയിലധികൃതരോട് പറഞ്ഞു.
    Published by:Sarath Mohanan
    First published: