• HOME
  • »
  • NEWS
  • »
  • crime
  • »
  • കോഴിക്കോട് നാദാപുരത്ത് പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം യുവാവ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് നാദാപുരത്ത് പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം യുവാവ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

പെണ്‍കുട്ടിയെ ആക്രമിച്ചതിന് പിന്നാലെ സുഹൃത്ത് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

  • Share this:
    കോഴിക്കോട് (Kozhikode) നാദാപുരത്ത് (Nadapuram) പെണ്‍കുട്ടിയെ സുഹൃത്ത് വെട്ടിപ്പരിക്കേല്‍പ്പിച്ചു. നാദാപുരം പേരോട് സ്വദേശിനിക്കാണ് വെട്ടേറ്റത്. നാദാപുരം എംഇടി കോളജിലെ മൂന്നാം വർഷ‌ ബിരുദ വിദ്യാര്‍ഥിനിയായ നഹീമ (20)ക്ക് നേരെയാണ്  ആക്രമണമുണ്ടായത്. പെണ്‍കുട്ടിയെ ആക്രമിച്ചതിന് പിന്നാലെ സുഹൃത്ത് മൊകേരി സ്വദേശി റഫ്‌നാസ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

    ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ നാദാപുരം സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. റഫ്‌നാസിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ചികിത്സയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയെ കോളേജിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയിൽ കാത്ത് നിന്ന് ആക്രമിച്ചതാണെന്നും, നഹീമ കോളേജിൽ നിന്ന് തിരിച്ചുവരുന്ന വഴിയിലാണ് ആക്രമണമുണ്ടായതെന്നും പൊലീസ് വ്യക്തമാക്കി.

    വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. വിദ്യാര്‍ഥിനിയുടെ തലയുടെ പുറകിലാണ് വെട്ടേറ്റത്. ആക്രമണത്തിന് തൊട്ടുപിന്നാലെ യുവാവ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി.

    ഇരുവരും നേരത്തെ പ്ലസ്ടുവിന് ഒരുമിച്ച് പഠിച്ചവരായിരന്നു. നിലവിൽ കല്ലാച്ചിയിലെ ഒരു കടയിലാണ് റഫ്നാസ് ജോലി ചെയ്യുന്നത്.
    Published by:Rajesh V
    First published: