അതിരപ്പള്ളിയിൽ യുവാവിന് വെട്ടേറ്റു; പ്രതി ഒളിവിൽ

മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയാണ് വെട്ടിയതെന്ന് പൊലീസ് പറയുന്നു

News18 Malayalam | news18-malayalam
Updated: February 14, 2020, 8:18 AM IST
അതിരപ്പള്ളിയിൽ യുവാവിന് വെട്ടേറ്റു; പ്രതി ഒളിവിൽ
(പ്രതീകാത്മക ചിത്രം)
  • Share this:
തൃശ്ശൂർ : അതിരപ്പിള്ളിയിൽ യുവാവിന് വെട്ടേറ്റു മരിച്ചു. കണ്ണംകുഴി സ്വദേശി 39 കാരനായ പ്രദീപാണ് വെട്ടേറ്റു മരിച്ചത്. ഇന്നലെ അർദ്ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയാണ് വെട്ടിയതെന്ന് പൊലീസ് പറയുന്നു. പ്രതി ഒളിവിലാണ്.

ഇന്നലെ രാത്രി പത്ത് മണിിയോടെ കൊല്ലപ്പെട്ട പ്രദീപും പ്രതിയും തമ്മിൽ വാക്കു തർക്കമുണ്ടായി. പന്ത്രണ്ട് മണിയോടെ തിരിച്ചെത്തിയ പ്രതി പ്രദീപിനെ വെട്ടുകയായിരുന്നു. വെട്ടേറ്റ പ്രദീപിനെ പൊലീസ് എത്തി ചാലക്കുടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രദീപിന് ഭാര്യയും  കുഞ്ഞും സഹോോദരിയുമുണ്ട്.
First published: February 14, 2020, 8:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading