നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Murder | യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം : സംഘത്തിലെ ഒരാൾ പിടിയിൽ

    Murder | യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം : സംഘത്തിലെ ഒരാൾ പിടിയിൽ

    ബൈക്കിലും ഓട്ടോയിലുമായി എത്തിയ 10 ഓളം പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്.

    • Share this:
      തിരുവനന്തപുരം: പോത്തന്‍കോട്ട് നട്ടുച്ചയ്ക്ക് ഗുണ്ടാസംഘം യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന (Murder) സംഭവത്തില്‍ ഒരാള്‍ പിടിയിലായി. സുധീഷിനെ വെട്ടി കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന രഞ്ജിത്താണ് പിടിയിലായത്.കൊല്ലപ്പെട്ട സുധീഷിന്റെ പോസ്റ്റമോര്‍ട്ടം ഇന്ന് നടക്കും.

      വാഹനങ്ങളിലെത്തിയ സംഘം യുവാവിന്റെ കാല്‍ വെട്ടിയെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാര്‍ന്നാണ് മരിച്ചത് (Death). ബൈക്കിലും ഓട്ടോയിലുമായി എത്തിയ 10 ഓളം പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്.

      ഗുണ്ടാസംഘത്തെ കണ്ട് ഓടി വീട്ടില്‍ കയറിയ സുധീഷിനെ വീട്ടിനകത്തിട്ടാണ് ആക്രമിച്ചത്. കാല്‍ വെട്ടിയെടുത്തശേഷം ബൈക്കില്‍ കാല്‍ എടുത്തുകൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാ പകയെന്നാണ് പോലീസ് നിഗമനം.

      Arrest | മൊബൈല്‍ കടയില്‍ നിന്ന് കവര്‍ന്നത് അഞ്ചു ലക്ഷം രൂപയുടെ സാധനങ്ങള്‍; ദമ്പതികളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

      പെരുമ്പാവൂരിലെ മൊബൈല്‍ കടയില്‍(Mobile Shop) മോഷണം(Theft) നടത്തിയ കേസില്‍ ദമ്പതികളടക്കം മൂന്നു പേര്‍ അറസ്റ്റില്‍(Arrest). ചെന്നൈ സ്വദേശി അരുണ്‍ കുമാര്‍(28), ഭാര്യ സാമിനി(28), തിരൂര്‍ സ്വദേശി സഫ്‌വാന്‍(31) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം അഞ്ചിനാണ് മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ പൊളിച്ച് മോഷണം നടത്തിയത്.

      37 മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടോര്‍ച്ച്, മെമ്മറി കാര്‍ഡുകള്‍ എന്നിവയാണ് കവര്‍ന്നത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. എടപ്പാള്‍, താനൂര്‍, നേര്യമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്.

      അരുണും സഫ്വാനും നിരവധി മോഷണ കേസുകളില്‍ പ്രതികളാണ്. മോഷണമുതല്‍ സൂക്ഷിച്ചതിനാണ് സാമിനിയെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും പതിമൂന്ന് ഫോണ്‍, സ്മാര്‍ട്ട് വാച്ച്, ടോര്‍ച്ച് എന്നിവ പലയിടങ്ങളില്‍ നിന്നായി കണ്ടെടുത്തു. മോഷണ വസ്തുക്കള്‍ പല സ്ഥലങ്ങളിലായി വിറ്റിരിക്കുകയാണ്.

      പകല്‍ ബൈക്കുകളില്‍ കറങ്ങി നിരീക്ഷണം നടത്തിയ ശേഷം മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. എസ് പി കെ.കാര്‍ത്തിക്, എ എസ് പി അനുജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ ആര്‍.രഞ്ജിത്ത്, എസ് ഐ മാരായ റിന്‍സ്.എം.തോമസ്, അനില്‍കുമാര്‍, എസ് സി പി ഒമാരായ പി.എ.അബ്ദുള്‍മനാഫ് (കുന്നത്തുനാട്), കെ.എ.നൌഷാദ്, എ.ഐ.നാദീര്‍ഷാ, എം.ബി.സുബൈര്‍, എ,പി.ഷിനോജ്, ശ്രീജിത്ത് രവി, ധന്യ മുരളി തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

      Also Read-Murder| കൊല്ലത്ത് മദ്യപിച്ചെത്തിയ ഭർത്താവിനെ ഭാര്യ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി
      Published by:Jayashankar AV
      First published: