നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | യുവതിക്കു ബൈക്കില്‍ ലിഫ്റ്റ് കൊടുത്തു; തൊട്ടുപിന്നാലെ യുവാവിനെ ഒരു സംഘം നടുറോഡിലിട്ടു വെട്ടിക്കൊന്നു

  Murder | യുവതിക്കു ബൈക്കില്‍ ലിഫ്റ്റ് കൊടുത്തു; തൊട്ടുപിന്നാലെ യുവാവിനെ ഒരു സംഘം നടുറോഡിലിട്ടു വെട്ടിക്കൊന്നു

  ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്

  • Share this:
   ചെന്നൈ: യുവതിയ്ക്ക് ബൈക്കില്‍ കൊടുത്തതിന് പിന്നാലെ യുവാവിനെ(Youth) ഒരു സംഘം നടുറോഡിലിട്ട് വെട്ടിക്കൊന്നു(Murder). തമിഴ്‌നാട്(Tamil Nadu) തിരുവാരൂര്‍ കാട്ടൂര്‍ അകതിയൂരെന്ന സ്ഥലത്ത് കുമരേശന്‍(32) എന്നയാളെയാണ് ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം കാണൂരില ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം വെട്ടിക്കൊന്നത്.

   യാത്രക്കിടെ കുമരേശന്‍ ബൈക്കില്‍ യുവതിയ്ക്ക് ലിഫ്റ്റ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത് യുവതിയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കുമരേശന്‍ സ്ഥലത്തെ പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. പ്രദേശത്തെ മദ്യകടയ്‌ക്കെതിരെ നാട്ടുകാരെ കൂട്ടി കുമരേശന്‍ സമരം ചെയ്തിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.

   കുമരേശന്റെ മരണവിവരം അറിഞ്ഞ് നാട്ടുകാര്‍ തിരുവാരൂര്‍-കുംഭകോണം ഹൈവേ ഉപരോധിച്ചു. മദ്യക്കട നടത്താന്‍ കരാറെടുത്ത പ്രാദേശിക രാഷ്ട്രീയക്കാരാണ് കൊലയ്ക്ക് പിറകിലെന്ന് കുടുംബം ആരോപിച്ചു. ഒരാഴ്ച മുന്‍പ് തിരുവാരൂരിലെ രാഷ്ട്രീയപ്രവര്‍ത്തകനെ സമാന രീതിയില്‍ അജ്ഞാത സംഘം കൊലപ്പെടുത്തിയിരുന്നു.

   Also Read-മൊബൈലിൽ വൈറസ് കടത്തിവിട്ടത് ചോദ്യം ചെയ്ത വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചു; പ്രതി അറസ്റ്റിൽ

   മുൻ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു യുവതിയെ വെട്ടിപരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

   മുൻ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു യുവതിയെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ബാങ്കില്‍ കയറിയാണ് യുവാവ് മറ്റൊരു സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കോഴിക്കോട് നന്മണ്ട സഹകരണ ബാങ്കിലാണ് സംഭവം.

   നന്മണ്ട സ്വദേശിയായ ബിജുവാണ് യുവതിയെ വെട്ടിയത്. ശ്രീഷ്മയെന്ന യുവതിയ്‌ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ശ്രീഷ്മ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബാങ്കിലെ ക്ലർക്ക് ആയിരുന്നു ഗ്രീഷ്മ.

   Also Read-Shalu Chaurasia | മോഷണശ്രമം ചെറുത്ത തെലുങ്ക് നടി ശാലു ചൗരസ്യയ്ക്ക് പരിക്ക്; മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു
   സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതി ബിജുവിനെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ബാങ്കിൽ കയറി അതിക്രമം കാണിച്ചതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ബിജു ഏറെ കാലമായി ഭാര്യയുമായി അകൽച്ചയിലാണ്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നതായും അയൽക്കാർ പറയുന്നു.
   Published by:Jayesh Krishnan
   First published:
   )}