തിരുവനന്തപുരം: കാട്ടാക്കടയില്‍ (Kattakkada) സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുവാവിന്റെ പെട്രോള്‍ ബോംബ് (petrol bomb) ആക്രമണം. കാട്ടാക്കട കുറ്റിച്ചല്‍ പരുത്തിപ്പള്ളി ഹയര്‍സെക്കണ്ടറി സ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു നേരെയാണ് ബൈക്കില്‍ എത്തിയ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞത്.
ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ കളിയാക്കിയതില്‍ പ്രകോപിതനായതിനെ തുടര്‍ന്നാണ് യുവാവ് ബോംബെറിഞ്ഞത്.
നെയ്യാര്‍ ഡാമില്‍ നിന്നും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പോലീസ് യുവാവിനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Fight for fish | മീന്‍ വില കുറച്ച് നല്‍കിയില്ല; വില്‍പ്പനക്കാരനെ ആക്രമിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കൊച്ചി: പറവൂരില്‍ മീന്‍ വില കുറച്ച് നല്‍കാത്തതിന് വില്‍പ്പനക്കാരനെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം പറമ്പേല്‍ വീട്ടില്‍ മിഷോണ്‍ വര്‍ഗീസ് (21), ചോഴിയത്ത് വീട്ടില്‍ മൈക്കിള്‍ സാനു (18) എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് പുത്തന്‍വേലിക്കര പൊലീസ് (Police) അറസ്റ്റ് ചെയ്തത്.
മീന്‍ വില കുറച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒമ്പതിനാണ് പുത്തന്‍വേലിക്കര കപ്പേളക്കുന്ന് സ്വദേശി രാമനെ യുവാക്കള്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ രാമന് ചികിത്സയിലാണ്. ഇന്‍സ്പെക്ടര്‍ വി. ജയകുമാര്‍, എസ്.ഐ. എം.എസ്. മുരളി എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഒളിവില്‍പ്പോയ പ്രതികളെ പിടികൂടിയത്.
Arrest | പന്തല്‍ പണിക്കാരനായി വീടുകളിലെത്തി മോഷണം; സ്റ്റേഷനില്‍ പരിപാടിക്ക് വിളിച്ച് പണികൊടുത്ത് പോലീസ്
വിവാഹ വീടുകളിൽ നിന്നും കല്യാണ മണ്ഡപങ്ങളിൽ നിന്നും പന്തൽ പണിക്കാരന്റെ വേഷത്തിലെത്തി പാത്രങ്ങളും വിലകൂടിയ വസ്തുക്കളും കവർച്ച ചെയ്തു മറിച്ചു വിൽക്കുന്ന മോഷ്ടാവ് അറസ്റ്റിൽ. പാലക്കാട് കല്ലേക്കാട് മേപ്പറമ്പ് വാരിയംപറമ്പ് സ്വദേശി രമേഷിനെയാണു വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പിന് ഇരയായവരെ കാണാതെ മുങ്ങി നടക്കലാണു രമേഷിന്റെ പതിവ്. സ്റ്റേഷനിൽ നടക്കുന്ന ഒരു പരിപാടിയിലേക്കു പാത്രങ്ങൾ ആവശ്യമുണ്ടെന്ന വ്യാജേന രമേഷിനെ പാലക്കാട് നഗരത്തിലേക്കു തന്ത്രപരമായി വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. തനിക്കെതിരെ പരാതികൾ ഉണ്ടെന്ന വിവരം മോഷ്ടാവിന് അറിവുണ്ടായിരുന്നില്ല.
ഇരുപതോളം വീടുകളിൽ നിന്നും മണ്ഡപങ്ങളിൽ നിന്നുമായി നൂറിലേറെ പാത്രങ്ങളും വസ്തുക്കളും ഇയാൾ മോഷ്ടിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കസേരകളും പാത്രങ്ങളും വാടകയ്ക്കു നൽകുന്ന സ്ഥലങ്ങളിലും ഇയാൾ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
ഇവിടെ പാചകക്കാരനാണെന്ന വ്യാജേനയാണു തട്ടിപ്പ്. പാലക്കാട് സൗത്ത്, നോർത്ത്, കസബ, അഗളി, വാളയാർ സ്റ്റേഷനുകളിൽ പതിനഞ്ചോളം കേസുകൾ നിലവിലുണ്ട്. വാളയാർ എസ്ഐ ആർ.രാജേഷിന്റെ നേതൃത്വത്തിൽ എഎസ്ഐ കെ.ജയകുമാർ, സിവിൽ പൊലീസ് ഓഫിസർ എം.ഷൈനി, കെ.പ്രവീൺ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നു തൊണ്ടി മുതലും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.