• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കൊച്ചിയിൽ നടുറോഡിൽ ഗുണ്ടാ വിളയാട്ടം; ദൃശ്യങ്ങൾ പുറത്ത്


Updated: April 25, 2018, 8:47 PM IST
കൊച്ചിയിൽ നടുറോഡിൽ ഗുണ്ടാ വിളയാട്ടം; ദൃശ്യങ്ങൾ പുറത്ത്

Updated: April 25, 2018, 8:47 PM IST
കൊച്ചിയിൽ വീണ്ടും ഗുണ്ടാ ആക്രമണം. വിഷുദിവസം ഗുണ്ടാ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു. ഗുണ്ടകൾ അഴിഞ്ഞാടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ന്യൂസ് 18ന്. രാഷ്ടീയ സമ്മർദ്ദം മൂലം പോലീസ് പ്രതികളെ പിടികൂടുന്നില്ലെന്നും ആരോപണം.

കൊച്ചി വട്ടേക്കുന്നം സ്വദേശി എൽദോയും സുഹൃത്തുക്കളും വിഷു ആഘോഷം കഴിഞ്ഞ് തിരിച്ച് പോകുമ്പോൾ രണ്ടു പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. മദ്യലഹരിയിൽ വഴിയിൽ വീണ എൽദോയുടെ സുഹൃത്തിനെ എടുത്തു കൊണ്ട് പോകണം എന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനം. പിന്നീട് മറ്റൊരു സംഘത്തെ ഇവർ സംഭവസ്ഥലത്തേക്ക് വിളിച്ചു വരുത്തി. ബൈക്കിലെത്തിയ ഒരാൾ വെട്ടുകത്തികൊണ്ട് എൽദോയുടെ കാലിൽ വെട്ടി. മറ്റുള്ളവരെയും ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

ആദ്യം ആക്രമിച്ച ആളിനെ മാത്രമാണ് എൽദോയ്ക്ക് വ്യക്തിപരമായി അറിയാവുന്നത്. എന്നാൽ എന്തിനാണ് ആക്രമിച്ചതെന്ന് അറിയില്ല. സമീപത്തുള്ള സ്ഥാപനത്തിലെ സി സി ടി വിയിൽ ആക്രമിച്ചവരുടെ ദൃശ്യങ്ങൾ വ്യക്തമാണങ്കിലും, പൊലീസ് അഞ്ചു ദിവസമായിട്ടും പ്രതികളെ പിടികൂടിയിട്ടില്ല.

എന്നാൽ കളമശേരി സ്വദേശികളായ ശ്രീരാഗ്, ഷൈജൻ തുടങ്ങി അഞ്ചു പേർക്കെതിരെ കേസെടുത്തിട്ടുണ്ടുണ്ടെന്നാണ് പൊലീസ് വിശദീകരണം.

സി.പി.എം പ്രാദേശിക നേതാക്കാൾ കേസ് ഒത്തുതീർപ്പാക്കാൻ സമീപിച്ചതായി എൽദോയുടെ പിതാവ് വ്യക്തമാക്കി. കാലിൽ ഗുരുതരമായി പരുക്കേറ്റ എൽദോ ഇപ്പോൾ കളമശേരി മെഡിക്കൽ കോളേജ് ആശു‌പത്രിയിൽ ചികിത്സയിലാണ്.
First published: April 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍