നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അമിതവേഗം ചോദ്യം ചെയ്തതിന് ടൂറിസ്റ്റ് വാൻ ഡ്രൈവറും സംഘവും മർദിച്ച യുവാവ് മരിച്ചു

  അമിതവേഗം ചോദ്യം ചെയ്തതിന് ടൂറിസ്റ്റ് വാൻ ഡ്രൈവറും സംഘവും മർദിച്ച യുവാവ് മരിച്ചു

  മൂന്ന് ദിവസമായി വെന്റിലേറ്ററിലായിരുന്നു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • News18
  • Last Updated :
  • Share this:
   കോഴിക്കോട്: മാഹിയില്‍ അമിത വേഗം ചോദ്യം ചെയ്തതിന് ടൂറിസ്റ്റ് വാന്‍ ഡ്രൈവറും സംഘവും മര്‍ദിച്ച യുവാവ് മരിച്ചു. വടകര ചോറോട് സ്വദേശി വിനോദനാണ് മരിച്ചത്. ക്രൂരമര്‍ദനമേറ്റതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി വെന്റിലേറ്ററിലായിരുന്നു.

   തിങ്കളാഴ്ച രാത്രി സുഹൃത്തിനൊപ്പം മാഹി ഗവ. ആശുപത്രിക്ക് സമീപം ദേശീയപാതയിലൂടെ നടക്കുമ്പോഴാണ് ടൂറിസ്റ്റ് വാന്‍ ഡ്രൈവറും സംഘവും വിനോദനെ ആക്രമിച്ചത്. വാനിന്റെ അമിതവേഗത്തെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. വിനോദനെ വാനിന്റെ ഡ്രൈവര്‍ ഫര്‍സല്‍ അടിച്ചു വീഴ്ത്തി. സുഹൃത്തുക്കളെ വിളിച്ചു വരുത്തിയും മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ വിനോദന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം.

   പ്രതികള്‍ സഞ്ചരിച്ച വാന്‍ കസ്റ്റഡിയില്‍ എടുത്ത മാഹി പൊലീസ്, ഡ്രൈവര്‍ ഫര്‍സലിനെയും കൂടെയുണ്ടായിരുന്ന ഷിനാസിനെയും അറസ്റ്റ് ചെയ്തു. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

   First published:
   )}