വയനാട്: യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫുചെയ്ത് അശ്ലീല വീഡിയോകളാക്കി പ്രചരിപ്പിച്ച യുവാവ് പിടിയിൽ. ചുളളിയോട് സ്വദേശി അജിന്‍ പീറ്ററാണ് പിടിയിലായത്. പരാതിക്കാരിയും എം.ബി.എ ബിരുദധാരിയായ അജിന്‍ പീറ്ററും സുഹൃത്തുക്കളായിരുന്നു. ഇവരുടെ പിന്നീടുളള ബന്ധം വഷളായതിനെ തുടർന്ന് യുവതിയുടെ ചിത്രങ്ങൾ മോര്‍ഫുചെയ്ത് വീഡിയോകളാക്കി യുവാവ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
അമ്പലവയല്‍ ബീവറേജസ് ഔട്‌ലറ്റിന് സമീപത്തെ ഇറച്ചിക്കടയിലെ ജീവനക്കാരന്റെ നമ്പരിൽ വാട്‌സാപ് അക്കൗണ്ടുണ്ടാക്കി അതിൽ നിന്നാണ് ഇയാൽ വീഡിയോ പ്രചരിപ്പിച്ചത്. കർണാടക സ്വദേശിയായ ജീവനക്കാരനുമായി സൗഹൃദത്തിലായ ശേഷം ഇയാളറിയാതെ നമ്പര്‍ ഉപയോഗിക്കുകയായിരുന്നു. ഇതിനു മുൻപും ഇത്തരത്തിൽ ഇയാൾ ചെയ്തിട്ടുണ്ടെന്നാണ് അറിഞ്ഞത്. അന്ന് തമിഴ്‌നാട് പന്തല്ലൂര്‍ സ്വദേശിയായ മറ്റൊരാളുടെ ഫോണ്‍ നമ്പറും ഇതേരീതിയില്‍ പ്രതി ദുരുപയോഗം ചെയ്തതായി കണ്ടെത്തി.
പരാതിക്കാരിയുടെ അയല്‍വാസികളുടെ നമ്പറിലേക്ക് അടക്കമാണ് വീഡിയോ അയച്ചത്. ഫോണ്‍ നമ്പരിന്റെ ഉടമകളെ ചോദ്യം ചെയ്തതിൽ നിന്നും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അമ്പലവയൽ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.