HOME /NEWS /Crime / പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ അമ്മയുടെ ഫോണിലേക്ക് അയച്ച യുവാവ് പീഡനശ്രമത്തിന് അറസ്റ്റിൽ

പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ അമ്മയുടെ ഫോണിലേക്ക് അയച്ച യുവാവ് പീഡനശ്രമത്തിന് അറസ്റ്റിൽ

പെൺകുട്ടി  അടുത്തിടെ യുവാവുമായി തെറ്റിപ്പിരിഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നും പോലീസ് പറഞ്ഞു

പെൺകുട്ടി  അടുത്തിടെ യുവാവുമായി തെറ്റിപ്പിരിഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നും പോലീസ് പറഞ്ഞു

പെൺകുട്ടി  അടുത്തിടെ യുവാവുമായി തെറ്റിപ്പിരിഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നും പോലീസ് പറഞ്ഞു

  • Share this:

    തിരുവനന്തപുരം: പ്രണയം നടിച്ച് 19 കാരിയുടെ നഗ്നവീഡിയോ കൈക്കലാക്കിയ ശേഷം ദൃശ്യങ്ങൾ അമ്മയുടെ ഫോണിലേക്ക് അയച്ച യുവാവ് പീഡനശ്രമത്തിന് അറസ്റ്റിൽ. നെയ്യാറ്റിൻകര കടവട്ടാരം പാതിരിശ്ശേരി മേലേതാഴംകോട് പുത്തൻവീട്ടിൽ രാഹുൽ (19) ആണ് പിടിയിലായത്. 19 കാരിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി.  പരാതിയിൽ പൂവാർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  പ്രണയം നടിച്ചാണ് യുവാവ് ഇയാളുടെ വീടിനടുത്തുള്ള പത്തൊൻപതുകാരിയുമായി അടുപ്പത്തിലാകുന്നത്. ഇതിനിടെയില്‍ യുവാവ് പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങൾ കൈലാക്കിയിരുന്നു.  പെൺകുട്ടി  അടുത്തിടെ യുവാവുമായി തെറ്റിപ്പിരിഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നും പോലീസ് പറഞ്ഞു.

    താനുമായി ബന്ധം അവസാനിപ്പിച്ചതോടെ യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിത്തുടങ്ങി. തന്‍റെ കൈവശം നഗ്ന ചിത്രങ്ങളും വീഡിയോകളും ഉണ്ടെന്നും ഇത്  പ്രചരിപ്പിക്കുമെന്ന്  ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാനും ശ്രമിച്ചു.  പെൺകുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് യുവാവ് മകളുടെ നഗ്ന ദൃശ്യങ്ങൾ അയക്കുകയും പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.  പൊലീസ്  അന്വേഷണത്തില്‍ യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    First published:

    Tags: Arrest, Neyyatinkara, Rape case