• HOME
  • »
  • NEWS
  • »
  • crime
  • »
  • YOUNG MAN SETS POLICE CHOWKI ON FIRE TO GET JAILED BECAUSE HE FED UP WITH WIFE

ഭാര്യയ്ക്കൊപ്പം ജീവിക്കുന്നതിലും ഭേദം ജയിൽ; ജയിലിൽ പോകാൻ പൊലീസ് സ്റ്റേഷന് തീയിട്ട് യുവാവ്

ചോദ്യം ചെയ്യലിൽ ഭാര്യയുമൊത്തുള്ള ജീവിതം മടുത്തെന്നും ജയിലിൽ പോയാൽ ഭക്ഷണമെങ്കിലും സമയത്തിന് കിട്ടുമല്ലോ എന്നുമായിരുന്നു ഇയാളുടെ മറുപടി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    രാജ്കോട്ട്: പൊലീസ് സ്റ്റേഷന് തീയിട്ടതിന് യുവാവ് പറഞ്ഞ കാരണം കേട്ട് അന്തംവിട്ടിരിക്കുകയാണ് ഗുജറാത്തിലെ രാജ്കോട്ട് പൊലീസ്. തിങ്കളാഴ്ച്ചയാണ് രാജ്കോട്ടിലെ പൊലീസ് ചൗക്കിക്ക് ഇരുപത്തിമൂന്നുകാരനായ യുവാവ് തീയിട്ടത്.

    പൊലീസ് സ്റ്റേഷന് തീയിട്ടാൽ താൻ അറസ്റ്റ് ചെയ്യപ്പെടും എന്നും അതിനുവേണ്ടി തന്നെയാണ് ഈ കടുംകൈ ചെയ്തതെന്നും യുവാവ് പറയുന്നു. ഭാര്യയ്ക്കൊപ്പം വീട്ടിൽ കഴിയുന്നതിനേക്കാൾ ഭേദം ജയിൽ ആണെന്നാണ് ദേവ്ജി ചവ്ദ എന്നയാൾ പറഞ്ഞത്. വീട്ടിലെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഭാര്യയുടെ പ്രകോപനപരമായ നീണ്ട സംഭാഷണങ്ങൾ കേട്ട് മടുത്തെന്നും ജയിലിൽ കൃത്യസമയത്ത് ഭക്ഷണം കഴിച്ച് സ്വസ്ഥമായി കഴിയാമെന്നുമാണ് ദേവ്ജി പറഞ്ഞത്.

    രാജ്കോട്ടിലെ ജംനാഗറിലുള്ള ബജ്റംഗ് വാഡി പൊലീസ് ചൗകിക്ക് സമീപമാണ് ദിവസ വേതനക്കാരനായ ദേവ്ജി താമസിക്കുന്നത്. ഞായറാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് പൊലീസ് ചൗകിക്ക് മുന്നിലെത്തിയ ദേവ്ജി പെട്രോൾ ഒഴിച്ച് തീയിട്ടത്. തീപടരുന്നത് കണ്ട് അടുത്തുള്ള കച്ചവടക്കാരാണ് സ്ഥലത്തെത്തി തീയണച്ച് പൊലീസിനെ വിവരം അറിയിച്ചത്.

    വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോൾ ദേവ്ജി മുന്നിൽ തന്നെയുണ്ടായിരുന്നു. പൊലീസിനെ കണ്ടിട്ടും ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചില്ല. തുടർന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു, ചോദ്യം ചെയ്യലിൽ ഭാര്യയുമൊത്തുള്ള ജീവിതം മടുത്തെന്നും ജയിലിൽ പോയാൽ ഭക്ഷണമെങ്കിലും സമയത്തിന് കിട്ടുമല്ലോ എന്നുമായിരുന്നു ഇയാളുടെ മറുപടി.

    Also Read-ഇപ്പോൾ കിട്ടിയത് 30 ലക്ഷം രൂപയോളം വിലയുള്ള വജ്രം; രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ കര്‍ഷകനെ ഭാഗ്യം തേടിയെത്തിയത് ആറ് തവണ

    ദേവ്ജി തീവെക്കുന്ന സമയത്ത് ചൗക്കിയിൽ ആളില്ലാത്തതിനാൽ വലിയ അപകമടമൊന്നുമുണ്ടായില്ലെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ദേവ്ജിയെ കസ്റ്റഡിയിൽ എടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.

    മോഷ്‌ടിച്ച 'കിംഗ് കോബ്ര'പോലീസിനെ വട്ടംചുറ്റിച്ചു; 'ആക്ഷൻ ഹീറോ ബിജു' യഥാര്‍ത്ഥത്തിൽ ആവർത്തിച്ചു

    നിവിൻ പോളി നായകനായ 'ആക്ഷൻ ഹീറോ ബിജു' എന്ന സിനിമ കണ്ടവർക്ക് മറക്കാൻ പറ്റാത്ത രംഗമാണ് 'കിംഗ് കോബ്രയുടേത്'. പോലീസിന്റെ വയർലെസ്സ് സെറ്റ് മോഷ്‌ടിച്ച് അതിലൂടെ സന്ദേശങ്ങൾ കൈമാറിയിരുന്ന കഥാപാത്രം തെല്ലൊന്നുമല്ല പ്രേക്ഷകരെ ചിരിപ്പിച്ചത്. രാജേഷ് എന്ന നടനായിരുന്നു ആ വേഷം ചെയ്ത് ഫലിപ്പിച്ചത്. എന്നാൽ ഒരു 'കിംഗ് കോബ്ര' ജീവിതത്തിൽ ആവർത്തിച്ചാൽ പോലീസിനുണ്ടാവുന്ന പൊല്ലാപ്പ് അത്ര ചെറുതൊന്നുമല്ല.

    ഇവിടെ മോഷണം പോയത് ഒരു മൊബൈൽ ഫോൺ ആണ്. തമിഴ്നാട് സ്വദേശിയായ വ്യക്തിയുടെ ഫോൺ തട്ടിയെടുത്ത പൊക്കുന്ന് സ്വദേശിയായ യുവാവാണു പൊലീസിന് തലവേദനയായത്. മദ്യപാനിയായ ഇയാൾ മോഷ്‌ടിച്ച ഫോണിൽ നിന്നും പോലീസ് സ്റ്റേഷനിലേക്ക് തുരുതുരെ ഫോൺ വിളിയായിരുന്നു. കോൾ എടുത്ത് പോലീസുകാർ തളർന്നു. ഒരു ദിവസം നൂറു തവണ വരെ വിളിക്കും. ഫോൺ എടുത്താൽ കേൾക്കുന്നത് അസഭ്യവർഷം മാത്രം. പൊക്കുന്ന് മാനന്ത്രാവിൽപാടം ഷാഹുൽഹമീദ് ആയിരുന്നു പ്രതി. ഇയാളെ അറസ്റ്റ് ചെയ്‌തു.
    Published by:Naseeba TC
    First published:
    )}