കണ്ണൂരിൽ മഴുവുമായെത്തിയ യുവാവ് സൂപ്പര്‍മാര്‍ക്കറ്റ് അടിച്ചു തകര്‍ത്തു; രണ്ട് ചോക്ലേറ്റുമായി മടങ്ങി
കണ്ണൂരിൽ മഴുവുമായെത്തിയ യുവാവ് സൂപ്പര്‍മാര്‍ക്കറ്റ് അടിച്ചു തകര്‍ത്തു; രണ്ട് ചോക്ലേറ്റുമായി മടങ്ങി
ബഹളം കേട്ട് നാട്ടുകാര്‍ കടയ്ക്ക് മുന്നിലെത്തിയെങ്കിലും ഇവരെ ആയുധം വീശി ഭീഷണിപ്പെടുത്തി. പിടിച്ചു മാറ്റാന്‍ ശ്രമിച്ച ചിലര്‍ക്ക് മഴു വീശുന്നതിനിടെ നിസാര പോറലേറ്റു.
കണ്ണൂര്‍ (Kannur) പെരിങ്ങത്തൂര്‍ (Peringathur) ടൗണില്‍ മഴുവുമായെത്തിയ യുവാവ് സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളും കൗണ്ടറുകളിലെ ചില്ലുകളും അടിച്ചു തകര്‍ത്തു. ഗുരുജിമുക്ക് സ്വദേശി ജമാലാണ് കഴിഞ്ഞ ദിവസം രാത്രി സ്ഥലത്ത് അക്രമാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 8.45 ഓടെയാണ് സംഭവം.
മഴുവുമായെത്തിയ ജമാല്‍ ടൗണിലെ സഫാരി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കയറി. സൂപ്പര്‍മാര്‍ക്കറ്റിന്റെ പുറത്തുള്ള ചില്ലുകള്‍ അടിച്ചു തകര്‍ക്കാന്‍ തുടങ്ങി. ഇതോടെ കൗണ്ടറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. അകത്തു കയറിയ യുവാവ് ഷെല്‍ഫിലുണ്ടായിരുന്ന സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തു. ഫ്രിഡ്ജിന്റെ ചില്ലുകളും തകര്‍ത്ത ശേഷം ഇതിലുണ്ടായിരുന്ന രണ്ട് ചോക്ലേറ്റുകളെടുത്ത് പുറത്തിറങ്ങി.
ബഹളം കേട്ട് നാട്ടുകാര്‍ കടയ്ക്ക് മുന്നിലെത്തിയെങ്കിലും ഇവരെ ആയുധം വീശി ഭീഷണിപ്പെടുത്തി. പിടിച്ചു മാറ്റാന്‍ ശ്രമിച്ച ചിലര്‍ക്ക് മഴു വീശുന്നതിനിടെ നിസാര പോറലേറ്റു. സൂപ്പര്‍ മാര്‍ക്കറ്റിലെ അക്രമം കഴിഞ്ഞ് കുറച്ചു സമയത്തിനുള്ളില്‍ ജമാലിന്റെ ഓട്ടോറിക്ഷ കത്തി നശിച്ച നിലയിലും കണ്ടെത്തി.
സംഭവ സമയത്ത് യുവാവ് ലഹരി ഉപയോഗിച്ചിരുന്നെന്നും ഇയാള്‍ ലഹരിക്കടിമയാണെന്ന് സംശയമുണ്ടെന്നും പൊലീസ് പറയുന്നു. ജമാലിനെ അറസ്റ്റ് ചെയ്ത് പൊലീസ് ലഹരി വിമോചന കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊൽക്കത്തയിലേക്ക് കടത്താൻ ശ്രമം; ബംഗാളി യുവതി പിടിയിൽ
തൃശൂർ (Thrissur) കൊരട്ടിയിൽ (Koratty) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ (minor girl) കൊൽക്കത്തയിലേക്ക് (Kolkata)കടത്തികൊണ്ടുപോകാൻ ശ്രമിച്ച ബംഗാൾ സ്വദേശിനി പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിനി 25 വയസ്സുള്ള സാത്തി ബീവിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അതിഥി തൊഴിലാളിയായ മാതാപിതാക്കൾ ജോലിക്ക് പോയ സമയംനോക്കി പെൺകുട്ടിയെ ബംഗാൾ സ്വദേശിയായ സുഹൃത്തിനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് സാത്തി ബീവി കടത്തിക്കൊണ്ടുപോയത്.
സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി സി ആര് സന്താഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പെൺകുട്ടിയേയും പ്രതിയേയും പെരുമ്പാവൂരിൽ നിന്നും കണ്ടെത്തിയത്. മൂർഷിദാബാദിലുള്ള ഭർത്താവ് അറിയാതെ പെരുമ്പാവൂരിൽ ജോലി ചെയ്യുന്ന പുരുഷ സുഹൃത്തിനെ കാണാൻ വന്നതാണെന്നും പെൺകുട്ടിയേയും കൂട്ടി കൊൽക്കത്തയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നും സാത്തി ബീവി പോലീസിനോട് സമ്മതിച്ചു.
പ്രതി അന്തർസംസ്ഥാന ബസ്സുകളിൽ ആണ് പെൺകുട്ടിയെ കടത്താൻ ശ്രമിച്ചത്. ട്രാവൽ ഏജൻസി ഓഫീസിലും ബസ്സുകളിലും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടിക്കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.