ആലപ്പുഴ: അമ്പലപ്പുഴയിൽ ഉത്സവത്തിനിടെ സംഘർഷത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി സലിം കുമാറിന്റെ മകൻ അതുലാ(26)ണ് മരിച്ചത്. പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയാണ്. ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെയാണ് സംഘർഷം ഉണ്ടായത്. പ്രതി ശ്രീക്കുട്ടനായി തെരച്ചിൽ നടത്തുന്നതായി പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.