• HOME
  • »
  • NEWS
  • »
  • crime
  • »
  • കൊച്ചിയിൽ വീണ്ടും കൊലപാതകം; യുവാവിനെ കുത്തിക്കൊന്നു; ഒരു മാസത്തിനിടെ ആറാമത്തെ സംഭവം

കൊച്ചിയിൽ വീണ്ടും കൊലപാതകം; യുവാവിനെ കുത്തിക്കൊന്നു; ഒരു മാസത്തിനിടെ ആറാമത്തെ സംഭവം

ഒരു മാസത്തിനിടെ നഗരത്തിൽ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്.

അറസ്റ്റിലായ കിരൺ

അറസ്റ്റിലായ കിരൺ

  • Last Updated :
  • Share this:
    കൊച്ചിയിൽ വീണ്ടും കൊലപാതകം. കലൂരിൽ യുവാവിനെ കുത്തിക്കൊന്നു. തമ്മനം സ്വദേശി സജിൻ സഹീർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി കിരൺ ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കലൂർ ലിസി ആശുപത്രിക്ക് സമീപം വെച്ചായിരുന്നു സംഭവം.

    ഒരു മാസത്തിനിടെ നഗരത്തിൽ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. മുൻ വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. രണ്ട് വർഷമായി കിരണും കൊല്ലപ്പെട്ട സജിനുമായി തർക്കം നിലനിൽക്കുന്നുണ്ട്. സോഷ്യൽമീഡിയ പോസ്റ്റ് ആണ് പെട്ടന്നുള്ള പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു.

    അതേസമയം, കൊച്ചിയിലെ ക്രമിനൽ സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കമ്മീഷണർ സിഎച്ച് നഗാരാജു പറഞ്ഞു. ലഹരി നിർമാണം സംബന്ധിച്ച അന്വേഷണം ഊർജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    കൊച്ചിയിൽ കഴിഞ്ഞ മാസം ഫ്ലാറ്റിനുള്ളിൽ യുവാവിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയായിരുന്നു കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായ അർഷാദ് കുറ്റം സമ്മതിച്ചിരുന്നു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് കാരണമായത്. കാസർകോട് നിന്നാണ് അർഷാദിനെ അറസ്റ്റ് ചെയ്തത്.

    Also Read- പത്തുമാസം മുന്‍പ് വിവാഹിതയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു ; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

    മയക്കുമരുന്ന് ഇടപാടിലെ തർക്കത്തിനിടയിലാണ് അര്‍ഷാദ് മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെ ഫ്ലാറ്റിൽ വച്ച് കൊലപെടുത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൊലപാതകം നടന്ന ഫ്ലാറ്റിൽ ലഹരിമരുന്നിന്‍റെ ഉപയോഗവും വിൽപ്പനയും നടന്നിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.

    Also Read- മകളുടെ സഹപാഠിയെ വിഷംകൊടുത്ത് കൊന്ന യുവതിയുടെ വീട് അടിച്ചുതകര്‍ത്തു

    കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് പലരും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നത്. കൊലക്ക് പിന്നിൽ ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

    സജീവ് കൃഷ്ണയെ ക്രൂരമായി കൊലപ്പെടുത്തിയ അർഷാദ് ഫ്ലാറ്റിലെ രക്തക്കറ മായ്ച്ച് പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതി‌ഞ്ഞാണ് ഒളിപ്പിച്ചത്. മൃതദേഹം ഫ്ലാറ്റിലെ ഡക്ടിൽ തൂക്കിയിട്ട നിലയിലായിരുന്നു.
    Published by:Naseeba TC
    First published: