യുവാവിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി തല്ലിക്കൊന്നു; 24 മണിക്കൂറിനിടെ രണ്ടാമത്തെ സംഭവം

രണ്ടു സംഘങ്ങൾ തമ്മിലുള്ള തർക്കമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

News18 Malayalam | news18-malayalam
Updated: June 4, 2020, 11:51 AM IST
യുവാവിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി തല്ലിക്കൊന്നു; 24 മണിക്കൂറിനിടെ രണ്ടാമത്തെ സംഭവം
കൊല്ലപ്പെട്ട ജോസ് മാർസലിൻ
  • Share this:
കൊല്ലം: യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി തല്ലിക്കൊന്നു. കൊല്ലം അഞ്ചാലുംമൂട് കുരീപ്പുഴയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. കുരീപ്പുഴ തണ്ടേക്കാട് കോളനിയില്‍ ജോസ് മാര്‍സലിന്‍(34) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതി പ്രശാന്തിനെ അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. പ്രശാന്തിനെ ജോസ് കളിയാക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

ചൊവ്വാഴ്ച അർധരാത്രിയും കൊല്ലം ഉളിയക്കോവിലിൽ യുവാവ് കുത്തേറ്റു മരിച്ചിരുന്നു. സംഭവത്തിൽ നാലു പ്രതികൾ അറസ്റ്റിലായി. ഇരു സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് ഈ കൊലപാതകത്തിനും കാരണം.

TRENDING:Shocking |കിടപ്പുമുറിയിലെ അതിഥികളെ കണ്ട് ഞെട്ടി കർഷകന്‍; ഏസിക്കുള്ളിൽ നിന്ന് പുറത്ത് വന്നത് 40 പാമ്പിന്‍ കുഞ്ഞുങ്ങൾ [NEWS]Death Of Elephant: ആന ചെരിഞ്ഞ സംഭവത്തില്‍ വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മനേക ഗാന്ധി [NEWS]ഇനിയും അവസാനിപ്പിക്കാറായില്ലേ; കേരളത്തിൽ ഗർഭിണിയായ ആനയെ കൊലപ്പെടുത്തിയതിനെതിരെ കോഹ്ലി [NEWS]

ഉളിയക്കോവിൽ കോതേത്ത് നഗർ 50ാം നമ്പർ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഉദയകിരൺ (കിച്ചു– 24) ആണ് ചൊവ്വാഴ്ച അർധരാത്രി കൊല്ലപ്പെട്ടത്. കാപ്പാ കേസ് പ്രതിയായ ലക്ഷ്മണാ നഗർ 31 വിഷ്ണു (മൊട്ട വിഷ്ണു –34) അടക്കം 4 പേരെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.First published: June 4, 2020, 11:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading